23.8 C
Iritty, IN
October 5, 2024
  • Home
  • Iritty
  • നോ ​പാ​ർ​ക്കിം​ഗ് പു​നഃപ​രി​ശോ​ധി​ക്ക​ണം
Iritty

നോ ​പാ​ർ​ക്കിം​ഗ് പു​നഃപ​രി​ശോ​ധി​ക്ക​ണം

ഇ​രി​ട്ടി: കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ൽ അ​ടു​ത്ത​കാ​ല​ത്താ​യി ഏ​ർ​പ്പെ​ടു​ത്തി​യ നോ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​സ്എ​ൻ​ഡി പി ​കാ​ക്ക​യ​ങ്ങാ​ട് ശാ​ഖാ​യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്ക് റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി ടൗ​ണി​ൽ സീ​ബ്രാ ലൈ​ൻ ഏ​ർ​പ്പെ​ടു​ത്ത​ണം. ക​ട​ക​ളി​ൽ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ചെ​റു​വാ​ഹ​ന​ങ്ങ​ൾ പോ​ലും പാ​ർ​ക്ക് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത വി​ധ​മാ​ണ് ഇ​വി​ടു​ത്തെ നോ ​പാ​ർ​ക്കിം​ഗ് സം​വി​ധാ​നം ഉ​ള്ള​ത്. പ്രാ​യ​മാ​യ​വ​രോ സ്ത്രീ​ക​ളോ ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ നി​ർ​ത്തി​യി​ട്ടു​പോ​യാ​ൽ വ​ൻ പി​ഴ​യാ​ണ് പോ​ലീ​സ് ഈ​ടാ​ക്കു​ന്ന​ത്. ഇ​തി​നെ​തി​രെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. ടൗ​ൺ മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നാ​യി സീ​ബ്രാ ലൈ​ൻ സം​വി​ധാ​നം ഇ​ല്ലാ​ത്ത​തു​മൂ​ലം പ്രാ​യ​മാ​യ​വ​രും സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​ലി​യ പ്ര​യാ​സ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. ഇ​ക്കാ​ര്യ​ത്തി​ൽ സ​ത്വ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. വി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. കു​ട്ട​പ്പ​ൻ, കെ. ​ഗോ​പി, .സി.​കെ. ദാ​മോ​ദ​ര​ൻ, സ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു .

Related posts

കീഴൂർ മഹാദേവ ക്ഷേത്രത്തിൽ നിറയാഘോഷം നടത്തി

Aswathi Kottiyoor

ലഹരി വില്പന സംഘത്തിലെ പ്രധാന കണ്ണി അരക്കിലോയോളം കഞ്ചാവുമായി പേരാവൂർ എക്‌സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor

ആന്റി ബയോട്ടിക്കുകളുടെ ദുരുപയോഗം ഫാർമസിസ്റ്റുകൾക്കായി ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
WordPress Image Lightbox