കൊട്ടിയൂർ, കേളകം ഭാഗങ്ങളിൽ കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കൊട്ടിയൂർ
സ്വദേശി അരക്കിലോയോളം കഞ്ചാവുമായി പേരാവൂർ എക്‌സൈസിന്റെ പിടിയിലായി.
കൊട്ടിയൂർ സ്വദേശി തൊട്ടവിളയിൽ വീട്ടിൽ കുട്ടപ്പൻ (വയസ്സ് 62/2021) എന്നയാളെയാണ് 450 ഗ്രാം കഞ്ചാവുമായി കേളകം ബസ്സ് സ്റ്റാന്റ് പരിസരത്ത് വച്ച് പേരാവൂർ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തത്.
എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ എൻ പത്‌മരാജൻ, കെ ഉമ്മർ, കണ്ണൂർ എക്‌സൈസ് ഐ ബി പ്രിവന്റീവ് ഓഫീസർ നിസാർ ഒ, സിവിൽ എക്സൈസ് ഓഫിസർമാരായ പി വിജയൻ, സതീഷ് വി എൻ, വനിത സിവിൽ എക്‌സൈസ് ഓഫീസർ അമൃത കെ കെ, എക്‌സൈസ് ഡ്രൈവർ എം ഉത്തമൻ എന്നിവർ പങ്കെടുത്തു.