കണ്ണൂർ സർവകലാശാല വൈസ് ചാൻസർ പുനർനിയമനം ശരിവച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചും. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് ശരിവച്ചത്. വിധിക്കെതിരായ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനം ചട്ടപ്രകാരമാണെന്ന് ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി നിയമിച്ചത് ചോദ്യം ചെയ്താണ് സെനറ്റ് അംഗം പ്രേമചന്ദ്രൻ കീഴോത്ത് അടക്കമുള്ളവർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
ഹൈക്കോടതിയിലും പരാജയപ്പെട്ടതോടെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഹർജിക്കാർ അറിയിച്ചു.