• Home
  • kannur
  • പ്രവേശന കവാടവും കുട്ടികളുടെ പാർക്കും ഉദ്‌ഘാടനം ചെയ്തു
kannur

പ്രവേശന കവാടവും കുട്ടികളുടെ പാർക്കും ഉദ്‌ഘാടനം ചെയ്തു

ഇരിട്ടി: ഉളിക്കൽ പരിക്കളം ശാരദാ വിലാസം എ യു പി സ്‌കൂളിനായി പുതുതായി നിർമ്മിച്ച ചുറ്റുമതിൽ, പ്രവേശന കവാടം, കുട്ടികളുടെ പാർക്ക്, ബസ് കാത്തിരിപ്പുകേന്ദ്രം എന്നിവയുടെ ഉദ്‌ഘാടനം ചൊവ്വാഴ്ച നടന്നു. പരിക്കളം എഡ്യുക്കേഷണൽ സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്‌കൂൾ ഐ എസ് ഒ അംഗീകാരമുള്ള ജില്ലയിലെ ആദ്യ വിദ്യാലയമാണ് . പ്രവേശന കവാടത്തിന്റെ ഉദ്‌ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയും, കുട്ടികളുടെ പാർക്കിന്റെ ഉദ്‌ഘാടനം ഐ സി ആർ ബി പ്രസിഡന്റ് കെ. ശ്രീധരനും, ബസ് കാത്തിരിപ്പു കേന്ദ്രം ഉളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.സി. ഷാജിയും നിർവഹിച്ചു. സ്‌കൂൾ മാനേജർ ബിനോയ് കുര്യൻ അദ്ധ്യക്ഷത വഹിച്ചു. പ്രഥമാദ്ധ്യാപിക ഇ.ജെ. ലില്ലിക്കുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിക്കൂർ എ ഇ ഒ ദിനേശൻ കേയന്റവിട, ഇരിക്കൂർ സബ്ജില്ലാ ബി പി ഒ സുനിൽകുമാർ, ജില്ലാ പഞ്ചായത്തംഗം ലിസി ജോസഫ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എസ്. ലിസ്സി, പഞ്ചായത്തു മെമ്പർമാരായ കോയാടൻ രാമകൃഷ്ണൻ, ഷൈമ ഷാജു, പി ടി എ പ്രസിഡന്റ് കെ. രജീഷ്, മദർ പി ടി എ പ്രസിഡന്റ് ഓമന ജോർജ്ജ്, കെ.വി. സക്കീർ ഹുസ്സൈൻ, കെ.എ. ദാസൻ, പി.വി. ഉഷാദ്, കെ.കെ. സുരേഷ് കുമാർ, കെ.എസ് ഷിബു എന്നിവർ സംസാരിച്ചു. സൊസൈറ്റി ഡയറക്ടർ വി.ബി. ഷാജു സ്വാഗതവും പ്രസിഡന്റ് വി.കെ. രാജൻ നന്ദിയും പറഞ്ഞു.

Related posts

ചക്കരക്കൽ ബസ്സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബേക്കറിയിൽ വൻ തീപ്പിടുത്തം.

Aswathi Kottiyoor

ഫാഷൻ ഷോയിൽ കളറായി കൈത്തറി

Aswathi Kottiyoor

വനിതാ ദിനത്തില്‍ ന്യൂസ് റിപ്പോർട്ടർ നീതു അശോകിനെ ആദരിച്ചു

Aswathi Kottiyoor
WordPress Image Lightbox