24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • ആറളം ഫാം; പത്ത് കാട്ടനകളെക്കൂടി വനത്തിലേക്ക് തുരത്തി
kannur

ആറളം ഫാം; പത്ത് കാട്ടനകളെക്കൂടി വനത്തിലേക്ക് തുരത്തി

ആറളം ഫാമിലും ജനവാസ മേഖലയിലുമായി താവളമാക്കിയ പത്ത് കാട്ടനകളെക്കൂടി വനത്തിലേക്ക് തുരത്തി. ഇതോടെ രണ്ടാഴ്ചയായി ഫാമിലും പുനരധിവാസമേഖലയിലുമായി നടത്തുന്ന നീക്കത്തിലൂടെ 24 എണ്ണത്തെ ആറളം വന്യജീവി സങ്കേതത്തിനുള്ളിലേക്ക് കടത്തിവിട്ടു.

വനാതിർത്തിയിൽ കാട്ടാന തകർത്ത ആനമതിലിന്റെ പുനർനിർമാണം ആരംഭിച്ചിരിക്കേ ജനവാസമേഖലയിലുള്ള ആനക്കൂട്ടങ്ങളെ തകർന്ന മതിലിന്റെ ഭാഗത്തുകൂടി വനത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്.

ഫാമിന്റെ ആറാംബ്ലോക്കിലെ കൃഷിയിടത്തിൽ കണ്ടെത്തിയ ആനക്കൂട്ടത്തെ പടക്കംപൊട്ടിച്ചും മറ്റും പാലപ്പുഴ-കീഴ്‌പള്ളി റോഡ് കടത്തി ഫാം സ്കൂളിന് സമീപത്തുകൂടി കോട്ടപ്പറവഴിയാണ് വനാതിർത്തിയിൽ എത്തിച്ചത്. ആറളം റെയ്‌ഞ്ചർ സുധീർ നരോത്ത്, ഫോറസ്റ്റർമാരായ പ്രകാശൻ, മഹേഷ്, ആർ. ആർ. ടി, കൊട്ടിയൂർ വന്യജീവി സങ്കേതം വാച്ചർമാർ ഉൾപ്പെടെ 30-ഓളം വനപാലകസംഘമാണ് തുരത്തലിന് നേതൃത്വം നൽകിയത്.

കഴിഞ്ഞ ദിവസം വനത്തിലേക്ക് കടത്തിയ ആനക്കൂട്ടത്തിൽ ചിലത് വീണ്ടും ഫാമിനുള്ളിലേക്ക് തിരികെ പ്രവേശിച്ചതായി സംശയിക്കുന്നതായി വനംവകുപ്പധികൃതർ പറഞ്ഞു. അവയേയും കണ്ടെത്തി അടുത്തദിവസങ്ങളിൽ തന്നെ വനത്തിലേക്ക് കയറ്റും.

Related posts

*മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

ക്രി​സ്മ​സി​നെ വ​ര​വേ​ൽ​ക്കാ​ൻ വി​പ​ണി സ​ജീ​വ​മാ​യി.

Aswathi Kottiyoor

യൂ​ത്ത് ഫ്ര​ണ്ട്-​എം കാ​രു​ണ്യ സ്പ​ർ​ശം പ​ദ്ധ​തി​ക്ക് തു​ട​ക്കം

Aswathi Kottiyoor
WordPress Image Lightbox