കൊച്ചി∙ മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതി സൈജു തങ്കച്ചനെ തട്ടിക്കൊണ്ടുപോയി. തടവില്‍നിന്ന് ഒാടി രക്ഷപെട്ടെന്ന് സൈജു പറഞ്ഞു. ചെറായി കുഴിപ്പള്ളിയിലെ വീട്ടില്‍ നിന്നാണ് കൊണ്ടുപോയത്. മോചനദ്രവ്യമായി ഒരുലക്ഷം രൂപ ആവശ്യപ്പെട്ടെന്നും പൊലീസ് പറഞ്ഞു.
മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന സൈജു തങ്കച്ചൻ നിലവിൽ ജാമ്യത്തിൽ പുറത്താണ്. ഈ മാസം 16ന് രാവിലെയാണ് സൈജുവിനെ രണ്ടു പേർ ചേർന്നു വീട്ടിൽനിന്നു തട്ടിക്കൊണ്ടു പോയത്. ഇതിൽ ഒരാളെ പരിചയമുണ്ടെന്ന് സൈജു പറഞ്ഞു. മറ്റേയാളെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേര്‍ക്കെതിെര കേസെടുത്ത് മുനമ്പം പൊലീസ് അന്വേഷണം ആരംഭിച്ചു.
previous post