പാലുകാച്ചി മല ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള ട്രക്കിങ് മാർച്ചിൽ തുടങ്ങും. ഡിഎഫ്ഒ പി കാർത്തിക്, കേളകം പഞ്ചായത്ത് പ്രസിഡന്റ് സിടി അനീഷ്, കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലാണ് തീരുമാനം. മല കേന്ദ്രീകരിച്ച് വന സംരക്ഷണ സമിതിയും രൂപീകരിക്കും. ഘട്ടം ഘട്ടമായി സൗകര്യങ്ങൾ ഒരുക്കി വന്നതിന്റെ തനിമ നിലനിർത്തി ടൂറിസം പദ്ധതി വേഗത്തിൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.