24.3 C
Iritty, IN
October 6, 2024
  • Home
  • kannur
  • വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ
kannur

വിവാഹാഭാസത്തിനെതിരെ ജാഗ്രതാ കൂട്ടായ്‌മ

വിവാഹാഘോഷം ദുരന്തമാകരുത്‌, ജാഗ്രത പാലിക്കുക’ മുദ്രാവാക്യമുയർത്തി ജനാധിപത്യ മഹിളാ അസോസിയേഷനും ഡിവൈഎഫ്‌ഐയും ഏച്ചൂരിലും തോട്ടടയിലും ജാഗ്രതാ കൂട്ടായ്‌മ സംഘടിപ്പിച്ചു. ഏച്ചൂരിൽ മഹിളാ അസോസിയേഷൻ കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. ദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അകമ്പടിയോടെയുള്ള വിവാഹആഭാസങ്ങൾക്കെതിരെ സമൂഹം ഒന്നാകെ രംഗത്തുവരണമെന്ന് കെ കെ ശൈലജ പറഞ്ഞു. നമ്മുടെ ജീവിത നിലവാരം ഉയർന്നിട്ടുണ്ട്. പക്ഷെ വികൃതമായ സ്വഭാവ രീതികളും പെരുമാറ്റങ്ങളും വർധിക്കുന്നു. പെൺകുട്ടികളുടെ മാനത്തിന് വില പറയുന്ന അനുഭവങ്ങളാണ് ഉണ്ടാവുന്നത്. ഇത്തരം പ്രവണതകൾ വേരോടെ അറുക്കണമെന്ന്‌ അവർ പറഞ്ഞു.
ഡിവൈഎഫ്‌ഐ ജില്ലാ വൈസ്‌പ്രസിഡന്റ്‌ കെ വി ജിജിൽ അധ്യക്ഷനായി. ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി എം ഷാജർ, മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ എം വി സരള, ജില്ലാ പ്രസിഡന്റ്‌ കെ പി വി പ്രീത, വി കെ പ്രകാശിനി, ടി വി ലക്ഷ്‌മി, വി വി പ്രജീഷ്‌, കെ രജിൻ, സി ഉമ എന്നിവർ സംസാരിച്ചു.
തോട്ടടയിൽ ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് കെ സജീഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി എം പ്രജിൽ അധ്യക്ഷനായി. മഹിളാ അസോസിയേഷൻ കേന്ദ്ര അസി. സെക്രട്ടറി എൻ സുകന്യ, ജില്ലാ സെക്രട്ടറി പി കെ ശ്യാമള, മുഹമ്മദ് അഫ്സൽ, കെ ശോഭ, ടി സവിത എന്നിവർ സംസാരിച്ചു.

ഗ്രന്ഥശാലകളിൽ 20ന്‌ പ്രതിജ്ഞയും കൂട്ടായ്‌മയും
കണ്ണൂർ
ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളും 20ന് വിവാഹാഭാസത്തിനെതിരെ പ്രതിജ്ഞയും ബഹുജന കൂട്ടായ്‌മയും സംഘടിപ്പിക്കും. പരിഷ്‌കൃത സമൂഹത്തിന്‌ ഭൂഷണമല്ലാത്ത സംഭവമാണ് കഴിഞ്ഞദിവസം തോട്ടടയിലുണ്ടായത്‌. അന്തസ്സും ആഭിജാത്യവും നിറഞ്ഞ ചടങ്ങാണ് വിവാഹം. സാക്ഷരതയിലും സാംസ്‌കാരിക പ്രബുദ്ധതയിലും മുൻപന്തിയിലുള്ള ജില്ലയിൽനിന്ന്‌ പുറത്തുവന്ന വാർത്ത ഞെട്ടിക്കുന്നതാണ്‌. വിവാഹ സൽക്കാരത്തോടൊപ്പം അരങ്ങേറിയ അനിഷ്ട സംഭവത്തിലാണ് ഒരു ജിവൻ നഷ്ടമായത്.
ലൈബ്രറി കൗൺസിൽ ഇത്തരം മൂല്യച്യുതിയോടും സാംസ്കാരിക ജീർണതയോടും സന്ധിയില്ലാത്ത നിലപാടെടുക്കും. പ്രതിജ്ഞയും ബഹുജന കൂട്ടായ്‌മയും വിജയിപ്പിക്കാൻ രംഗത്തിറങ്ങാൻ ജില്ലാ ലൈബ്രറി കൗൺസിൽ യോഗം തീരുമാനിച്ചു. പ്രസിഡന്റ് മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. സെക്രട്ടറി പി കെ വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം എം കെ രമേശ്കുമാർ, വി കെ പ്രകാശിനി, മനോജ്കുമാർ പഴശ്ശി, പി ജനാർദനൻ, പി ബിജു എന്നിവർ സംസാരിച്ചു.

Related posts

പയർജില്ലയാകാൻ കണ്ണൂർ മണ്ണിന് ആരോഗ്യം, മനുഷ്യനും

Aswathi Kottiyoor

ഹരിതചട്ടം പാലിക്കണം; സ്ഥാനാര്‍ഥികള്‍ക്ക് കലക്ടറുടെ കത്ത് ………..

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 251 പേര്‍ക്ക് കൂടി കൊവിഡ്: 215 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…………

Aswathi Kottiyoor
WordPress Image Lightbox