ഇരിട്ടി: ശ്രവണസംസാര വൈകല്യമുള്ള കുട്ടികളുടെ അഭ്യുന്നതിക്കായി സ്ഥാപിതമായ ചാവറ നിവാസ് സ്പീച്ച് ആൻഡ് ഹിയറിംഗ് സ്കൂളിന്റെ രജതജൂബിലി ആഘോഷം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു.
അധ്യാപകരായ സിസ്റ്റർ സെലിൻ, സിസ്റ്റർ ടീന ഗ്രേയ്സ്, സിസ്റ്റർ ജോസ്ന ജോസ് എന്നിവരുടെ സന്യാസ സമർപ്പണത്തിന്റെ രജത ജൂബിലിയാഘോഷവും പിഇടി അധ്യാപകൻ എ.ജെ. ബെഞ്ചമിന്റെ യാത്രയയപ്പ് സമ്മേളനവും സംയുക്തമായി നടത്തി. നെല്ലിക്കാംപൊയിൽ ഫൊറോന വികാരി ഫാ. ജോസഫ് കാവനാടി അധ്യക്ഷത വഹിച്ചു.
അനുഗ്രഹ പ്രഭാഷണവും എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും ഇരിട്ടി സെന്റ് ജോസഫ് ഇടവക വികാരി ഫാ. ആന്റണി ആനക്കല്ലിൽ നിർവഹിച്ചു.
സ്കൂൾ മാനേജരും സിഎംസി പ്രൊവിൻഷ്യൽ സുപ്പീരിയറുമായ സിസ്റ്റർ ലിറ്റിൽ തെരേസ് ഉപഹാരം നൽകി ആദരിച്ചു.
സിഎംസി എഡ്യുക്കേഷണൽ കൗൺസിലർ സിസ്റ്റർ സിജി തെരേസ്, സ്കൂൾ മുഖ്യാധ്യാപിക സിസ്റ്റർ പുഷ്പ ജോസ്, തോമസ് വർഗീസ്, പിടിഎ പ്രസിഡന്റ് ജിമ്മി വർഗീസ്, സിസ്റ്റർ ജോസ്ന ജോസ്, എ.ജെ. ബെഞ്ചമിൻ, സിസ്റ്റർ ലിൻസ മരിയ എന്നിവർ പ്രസംഗിച്ചു.