24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; ഏറെ പിന്നിലായി മലപ്പുറം
Kerala

കുട്ടികൾക്കുള്ള കോവിഡ് വാക്‌സിനേഷൻ; ഏറെ പിന്നിലായി മലപ്പുറം

സംസ്ഥാനത്ത് കുട്ടികൾക്കുള്ള കോവിഡ് വാക്സിനേഷനിൽ ഏറെ പിന്നിലായി മലപ്പുറം ജില്ല. 67 ശതമാനം പേരാണ് ആദ്യ ഡോസ് വാക്സിനെടുത്തത്. സംസ്ഥാനത്ത് 75 ശതമാനം കുട്ടികൾ ആദ്യ ഡോസ് വാക്സിൻ എടുത്ത സ്ഥാനത്താണിത്.15 – 17 പ്രായ പരിധിയിലുള്ള 2,41,212 കുട്ടികളിൽ 78,424 പേർ ഇതുവരെ ഒരു ഡോസ് വാക്‌സിൻ പോലും എടുത്തിട്ടില്ല. മലപ്പുറത്തെ കൂടാതെ, എറണാകുളം, തിരുവന്തപുരം ജില്ലകളാണ് വാക്സിനേഷനിൽ പിന്നിലുള്ളത്.

അതേസമയം, ആദ്യ ഡോസിന്റെ കാര്യത്തിൽ വയനാട് ജില്ലയാണ് മുന്നിൽ. ആലപ്പുഴ, തൃശൂർ, കണ്ണൂർ ജില്ലകളും മുന്നിലുണ്ട്. ജില്ലയിൽ രണ്ടാം ഡോസെടുത്തത് 3.5 ശതമാനം കുട്ടികളാണ്. സംസ്ഥാനത്ത് ഇത് എട്ട് ശതമാനമാണ്.വാക്സിനേഷനിൽ രക്ഷിതാക്കൾ പുലർത്തുന്ന വിമുഖതയാണ് കുട്ടികളുടെ കാര്യത്തിൽ ജില്ല പിന്നിലാവാൻ പ്രധാന കാരണം. കൊവിഡ് ബാധിച്ച കുടുംബങ്ങളിലെ പല കുട്ടികളും വാക്സിനെടുക്കുന്നില്ല.

Related posts

സ്പെ​ഷ​ൽ ഓ​ണ​ക്കി​റ്റ് ഇ​ന്നു മുതൽ

Aswathi Kottiyoor

എല്ലാ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളും ഫിലമെന്റ് രഹിത പദ്ധതിയുടെ ഭാഗമാകണം: മുഖ്യമന്ത്രി

Aswathi Kottiyoor

കുതിരാൻ കുതിക്കുന്നു ; മണിക്കൂറുകൾ നീണ്ട ബ്ലോക്ക്‌ ഇപ്പോൾ പഴങ്കഥ

Aswathi Kottiyoor
WordPress Image Lightbox