24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം: മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി
kannur

ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വം: മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി

ക​ണ്ണൂ​ർ: തോ​ട്ട​ട​യി​ൽ വി​വാ​ഹ​സം​ഘ​ത്തി​നു നേ​രേ​യു​ണ്ടാ​യ ബോം​ബേ​റി​ൽ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി കീ​ഴ​ട​ങ്ങി. ഏ​ച്ചൂ​ർ സ്വ​ദേ​ശി മി​ഥു​ന്‍ ആ​ണ് കീ​ഴ​ട​ങ്ങി​യ​ത്. എ​ട​യ്ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​യാ​ള്‍ കീ​ഴ​ട​ങ്ങി​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

കൊ​ല​പാ​ത​കം, സ്ഫോ​ട​ക​വ​സ്തു കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. മി​ഥു​ന​ട​ക്കം നാ​ലു​പേ​ർ​ക്ക് ബോ​ബേ​റി​ൽ നേ ​രി​ട്ട് പ​ങ്കു​ള്ള​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

താ​ഴെ​ചൊ​വ്വ​യി​ലെ ഒ​രു ക​ട​യി​ൽ​നി​ന്ന് ഏ​റു​പ​ട​ക്കം വാ​ങ്ങി അ​തി​ല്‍ ഉ​ഗ്ര സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ള്‍ ചേ​ര്‍​ത്താ​ണ് നാ​ട​ന്‍ ബോം​ബു​ണ്ടാ​ക്കി​യ​ത്. അ​റ​സ്റ്റി​ലാ​യ അ​ക്ഷ യ്‌​യി​നെ ഇ​വി​ടെ​യെ​ത്തി​ച്ച് പോ​ലീ​സ് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ 30 പേ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തി​രു​ന്നു. വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും ബോം​ബേ​റി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലാ​യി​രു​ന്നെ​ന്നും പ്ര​തി​ക​ൾ നാ​ലു​പേ​ർ മാ​ത്ര​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

കണ്ണൂർ ജില്ലയിൽ ല​ഹ​രി ഉ​പ​യോ​ഗം കൂ​ടി​യ​താ​യി എ​ക്സൈ​സ്

Aswathi Kottiyoor

ജില്ലയില്‍ 621 പേര്‍ക്ക് കൂടി കൊവിഡ്; സമ്പര്‍ക്കത്തിലൂടെ 591 പേര്‍ക്കും………

Aswathi Kottiyoor

ദു​ര​ന്തനി​വാ​ര​ണ രം​ഗ​ത്ത് യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡി​ന്‍റെ സ​ന്ന​ദ്ധസേ​ന

Aswathi Kottiyoor
WordPress Image Lightbox