22 C
Iritty, IN
September 20, 2024
  • Home
  • Kerala
  • കൈത്താങ്ങായി കേരള ബാങ്ക്‌; 13,000 പുതിയ സംരംഭം
Kerala

കൈത്താങ്ങായി കേരള ബാങ്ക്‌; 13,000 പുതിയ സംരംഭം

കേരള ബാങ്കിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത്‌ തുടക്കമിട്ടത്‌ 13,031 ചെറുകിട സംരംഭം. സൂക്ഷ്‌മ, ചെറുകിട, ഇടത്തരം തൊഴിൽ സംരംഭ മേഖലയിൽ എട്ടു വായ്‌‌പ പദ്ധതികളിലൂടെയാണ്‌ ഇവ സാധ്യമാക്കിയത്‌. 824 കോടി രൂപയുടെ വായ്‌പ സഹായം നൽകി. ഒന്നുമുതൽ പത്തുവരെ തൊഴിലിന്‌‌ ഓരോ സംരംഭവും അവസരമൊരുക്കി‌. ഏകദേശം 25,000 പേർക്ക്‌ ജീവിതമാർഗമായി. ഇവ ഉൽപ്പാദന മേഖലയിലും ചലനങ്ങൾ സൃഷ്ടിക്കുന്നു.

‘കെബി സുവിധ’ പദ്ധതിയിൽ 20 ലക്ഷം രൂപവരെ വായ്‌പ സഹായത്തിൽ 9798 സംരംഭം തുടങ്ങി. തൊഴിലാളികൾ, ചെറുകിട വ്യാപാരികൾ, കരാർ സേവനദാതാക്കൾ, കാർഷികം, ടൂറിസം, ഹോട്ടൽ, റെസ്‌റ്റോറന്റ്‌ മേഖലയിലുള്ളവർ, ചെറുകിട, നാമമാത്ര കർഷകർ തുടങ്ങിയവരാണ്‌ സംരംഭകർ. കാർഷിക വികസന പ്രവർത്തനങ്ങൾക്കുള്ള ഉപകരണ നിർമാണം ഉൾപ്പെടെ ഇവയിൽപ്പെടുന്നു. 644 കോടി രൂപയാണ്‌ വിതരണം ചെയ്‌തത്‌.
‘സുവിധ പ്ലസി’ൽ 2485 സംരംഭം തുടങ്ങി. അഞ്ചുവർഷ കാലാവധിയിൽ അഞ്ചുലക്ഷം രൂപയാണ്‌ സഹായം. 67.25 കോടി നൽകി. കേരള ബാങ്ക് മിത്ര (എംഎസ്‌എംഇ) വായ്‌പയിൽ 27 സംരംഭത്തിന്‌ 28.15 കോടി രൂപ വായ്‌പയായി നൽകി. നേരിട്ടോ, അല്ലാതെയോയുള്ള ഉൽപ്പാദന സംരംഭങ്ങളാണിവ.

കെബി മിത്ര ക്യാഷ്‌ ക്രെഡിറ്റ്‌ പദ്ധതിയിൽ 356 വായ്‌പ നൽകി. വ്യക്തിഗത അപേക്ഷകന്‌‌ 60 ലക്ഷവും കമ്പനിക്ക്‌‌ ഒരു കോടിയുമാണ്‌ വായ്‌പ പരിധി. ജിഎസ്‌ടി മിത്ര പദ്ധതിയിൽ രണ്ടു സംരംഭത്തിന്‌ 85 ലക്ഷം നൽകി. കെബി മിത്ര വായ്‌പ പദ്ധതിയിൽ 274 സംരംഭത്തിന്‌‌ 28.15 കോടി അനുവദിച്ചു. യുവമിത്ര പദ്ധതിയിൽ 11 സംരംഭത്തിന്‌ 83 ലക്ഷവും.
പ്രവാസി കിരൺ പദ്ധതിയിൽ 101 അപേക്ഷയിൽ‌ 8.63 കോടി നൽകി. തൊഴിൽ നഷ്ടപ്പെട്ട്‌ മടങ്ങിയെത്തിയ പ്രവാസിക്ക്‌ സംരംഭം തുടങ്ങാൻ മൂലധനവും പലിശ സബ്‌സിഡിയും നൽകുന്ന പദ്ധതിയാണിത്‌. പ്രവാസി ഭദ്രതാ പദ്ധതിയിൽ അഞ്ചുലക്ഷം വീതം നാലു സംരംഭത്തിനും ഉറപ്പാക്കി.

Related posts

മന്ത്രിസഭായോഗ തീരുമാനങ്ങൾ —

Aswathi Kottiyoor

പാതയോരങ്ങളിലെ കൊടി, ബോർഡ്, ബാനർ: എന്തൊരു തോൽവിയാണ് സർക്കാരേ? ഹൈക്കോടതി.

Aswathi Kottiyoor

കിഫ്‌ബി അംഗീകരിച്ചു ഇരിട്ടി താലൂക്ക് ആശുപത്രിക്ക്‌ 49 കോടി

Aswathi Kottiyoor
WordPress Image Lightbox