മുരിങ്ങോടി: കല്ലേരിമലയിൽ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും രക്ഷിക്കാൻ ശ്രമിച്ച രണ്ട് സ്ത്രീകൾക്കും കടന്നൽ കുത്തേറ്റ് പരിക്ക്. സാരമായി പരിക്കേറ്റ മാച്ചേരി ഹസീനയുടെ മകൻ ഷഹബാസിനെ (9) തലശ്ശേരി ജനറലാസ്പത്രിയിൽ പ്രവേശിപ്പിച്ചു.മാച്ചേരി സക്കീന (56),ഷർമിന (38) ,ഉമുർ മുക്താർ(9) എന്നിവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച സന്ധ്യക്ക് 6 മണിയോടെയാണ് സംഭവം.