24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ശ​ബ​രി​മ​ല ന​ട തു​റ​ന്നു; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ
Kerala

ശ​ബ​രി​മ​ല ന​ട തു​റ​ന്നു; ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം ഞാ​യ​റാ​ഴ്ച മു​ത​ൽ

കും​ഭ​മാ​സ​പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ക്ഷേ​ത്ര​ന​ട തു​റ​ന്നു. ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ശ്വ​ര് മോ​ഹ​ന​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മേ​ൽ​ശാ​ന്തി എം.​എ​ൻ. പ​ര​മേ​ശ്വ​ര​ൻ ന​മ്പൂ​തി​രി ന​ട​തു​റ​ന്ന് ദീ​പം തെ​ളി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​മു​ത​ലാ​ണ് ഭ​ക്ത​ർ​ക്ക് പ്ര​വേ​ശ​നം. വെ​ർ​ച്വ​ൽ ക്യൂ​വി​ൽ ബു​ക്ക് ചെ​യ്ത​വ​ർ​ക്കു മാ​ത്ര​മേ അ​നു​മ​തി​യു​ള്ളൂ. പ്ര​തി​ദി​നം 15,000 പേ​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താം. ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്ന​വ​ർ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ 72 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ടു​ത്ത ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ക​രു​ത​ണം.

തി​രി​ച്ച​റി​യ​ൽ രേ​ഖ​യും വേ​ണം. 17-ന് ​രാ​ത്രി ഒ​ൻ​പ​തി​ന് ന​ട​യ​ട​യ്ക്കും. പി​ന്നീ​ട് മീ​ന​മാ​സ​പൂ​ജ​ക​ൾ​ക്കും ഉ​ത്രം ഉ​ത്സ​വ​ത്തി​നു​മാ​യി മാ​ർ​ച്ച് എ​ട്ടി​ന് ന​ട തു​റ​ക്കും.

Related posts

സ്‌‌കൂൾ തുറക്കൽ മുന്നൊരുക്കം സമയബന്ധിതമായി ഉറപ്പാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

ലോക കേരളസഭ ; യൂറോപ്പ് , യുകെ 
മേഖലാ സമ്മേളനം നാളെ ലണ്ടനിൽ

Aswathi Kottiyoor

അനെർട്ട് ഇ-കാറുകളുടെ ഫ്ളാഗ് ഓഫ് ഇന്ന് (19 മേയ്)

Aswathi Kottiyoor
WordPress Image Lightbox