27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സിൽവർ ലൈനിനെതിരായ പരാതി അബദ്ധപഞ്ചാംഗം
Kerala

സിൽവർ ലൈനിനെതിരായ പരാതി അബദ്ധപഞ്ചാംഗം

സിൽവർ ലൈനിന്‌ എതിരായി ഇ ശ്രീധരനടക്കം നൽകിയ പരാതിക്ക്‌ കൃത്യമായ മറുപടിയുമായി കെ–-റെയിൽ. സാങ്കേതിക കാര്യത്തിൽ വിശദീകരണം നൽകി രാഷ്‌ട്രീയ ആക്ഷേപങ്ങളെ തുറന്നുകാട്ടുകയാണ്‌ കെ–-റെയിൽ. ബിജെപി പ്രതിനിധി സംഘം കേന്ദ്ര റെയിൽ മന്ത്രിക്ക്‌ നൽകിയ പരാതി ഇ ശ്രീധരന്റെകൂടി നിർദേശത്തിൽ തയ്യാറാക്കിയതാണ്‌. പരാതിയിലെ പലകാര്യങ്ങളും അബദ്ധങ്ങളാണ്‌. നേരത്തേ ഉന്നയിക്കപ്പെട്ടതും മറുപടിയും വിശദീകരണങ്ങളും നൽകിയ പരാതികളാണ്‌ അധികമെന്ന്‌ കെ–-റെയിൽ എം ഡി അജിത്‌കുമാർ പറഞ്ഞു. വിശദ ചർച്ചയ്‌ക്കുശേഷമാണ്‌ ഭൂമി ഉപയോഗിക്കാൻ റെയിൽവേ അനുമതി നൽകിയത്‌. വായ്‌പാബാധ്യത ഏറ്റെടുക്കാൻ സംസ്ഥാനം തയ്യാറാണെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ആവശ്യപ്പെട്ട വിശദീകരണവും നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഫൈനൽ ലൊക്കേഷൻ സർവേ (എഫ്‌എൽഎൽ) ഗൂഗിൾ മാപ്പ്‌ ഉപയോഗിച്ച്‌ ലിഡാർ സർവേ നടത്തി എന്നതാണ്‌ ഇ ശ്രീധരന്റെ പ്രധാന പരാതി. ഗ്രൗണ്ട്‌ ടു ഗ്രൗണ്ട്‌ സർവേ നടത്തണമത്രെ. റെയിൽവേ അംഗീകരിച്ച ആധുനിക സാങ്കേതികവിദ്യകളെക്കുറിച്ചുള്ള അജ്ഞതയാണിതെന്ന്‌ റെയിൽവേ മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. ലിഡാർ സംവിധാനമുപയോഗിച്ച്‌ സർവേ നടത്താമെന്ന്‌ 2020 ഒക്ടോബർ 20ന്‌ റെയിൽബോർഡ്‌ കത്ത്‌ അനുസരിച്ച്‌ റെയിൽ മന്ത്രാലയം ഉത്തരവിറക്കിയിരുന്നു. സമയ ലാഭം, കൃത്യത എന്നിവയാണ്‌ ലിഡാർ സർവേകൊണ്ടുള്ള നേട്ടം. അഞ്ച്‌ സെ.മീ കൃത്യത ഉറപ്പാണ്‌.

പാത മുഴുവനും തൂണിൽ നിർമിക്കണമെന്ന്‌ പറയുന്ന ശ്രീധരൻ നേരത്തേ അതിവേഗ പാതയ്‌ക്ക്‌ നൽകിയ അലൈൻമെന്റിൽ 135 കി.മീ നിരത്തിലൂടെയാണ്‌. രണ്ടും തമ്മിലുള്ള ചെലവ്‌ വ്യത്യാസം കിലോ മീറ്ററിന്‌ 50 കോടിയാണ്‌. പാലത്തിന്റെ എണ്ണം വർധിക്കുമെന്ന വാദവും കബളിപ്പിക്കലാണ്‌.

Related posts

മഴ: 203 ദുരിതാശ്വാസ ക്യാംപുകൾ തുറന്നു; 7844 പേരെ മാറ്റിപ്പാർപ്പിച്ചു

Aswathi Kottiyoor

സ്വർണവില കൂടുമോ? മികച്ച നേട്ടത്തിന് ഗോൾഡ് ബോണ്ടിൽ ഇപ്പോൾ നിക്ഷേപിക്കാം.

Aswathi Kottiyoor

കണ്ണൂർ തെക്കിബസാറിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം

Aswathi Kottiyoor
WordPress Image Lightbox