24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ- ഹരിത നിയമ പാഠശാല നടത്തി
kannur

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ- ഹരിത നിയമ പാഠശാല നടത്തി

പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പെയിനിന്റെ ഭാഗമായി പെരളശ്ശേരി ഗ്രാമപഞ്ചായത്ത് ഹരിത നിയമ പാഠശാല സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ ജില്ലാ കോർഡിനേറ്റർ ഇ. കെ സോമശേഖരൻ ഉദ്ഘാടനം ചെയ്തു. വാർഡ് തല വളണ്ടിയർമാർക്കാണ് പാഠശാലയിൽ പരിശീലനം നൽകിയത്. പരിശീലനം ലഭിച്ച വാർഡ് തല വളണ്ടിയർമാർ ഫെബ്രുവരി 9, 10 തീയതികളിലായി പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലും ഹരിത പാഠശാലകൾക്ക് നേതൃത്വം നൽകും. പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ
കാമ്പെയിനിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ സജീവമായി നടക്കുന്ന പഞ്ചായത്താണ് പെരളശ്ശേരി. ശുചിത്വ മാലിന്യ സംസ്‌കരണ രംഗത്ത് വിശദമായ പദ്ധതി രേഖയും തയ്യാറാക്കിയിട്ടുണ്ട്. ജില്ലയിൽ ഒറ്റ തവണ പ്ലാസ്റ്റിക് നിരോധന പ്രവർത്തനങ്ങളുമായി പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പയിൻ നല്ല രീതിയിലാണ് മുന്നോട്ട് പോകുന്നത്. വളണ്ടിയർമാർക്ക് അഡ്വ. എ. പി ഹംസക്കുട്ടി പരിശീലന ക്ലാസെടുത്തു. പഞ്ചായത്ത് പ്രസിഡന്റ് എ. വി ഷീബ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷൻ ജില്ലാ റിസോഴ്സ് പേഴ്‌സൺമാരായ കെ. നാരായണൻ, വി. കെ അഭിജാത്, ലതാ കാണി, വൈസ് പ്രസിഡന്റ് വി. പ്രശാന്ത്, കെ. കെ സുഗതൻ എന്നിവർ സംസാരിച്ചു

Related posts

അവശ്യ സര്‍വീസ് പോസ്റ്റല്‍ ബാലറ്റ് അപേക്ഷ നോഡല്‍ ഓഫീസര്‍ തന്നെ സാക്ഷ്യപ്പെടുത്തണം: ജില്ലാ കലക്ടര്‍……….

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും

Aswathi Kottiyoor

പാനൂരിൽകനത്ത മഴയെ തുടർന്ന് കിണറും കുളിമുറിയും ഇടിഞ്ഞു താഴ്ന്നു……..

Aswathi Kottiyoor
WordPress Image Lightbox