27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കരസേനാ സംഘം ബാബുവിനടുത്തെത്തി; ആരോഗ്യനില തൃപ്‌തികരം
Kerala

കരസേനാ സംഘം ബാബുവിനടുത്തെത്തി; ആരോഗ്യനില തൃപ്‌തികരം

മല കയറുന്നതിനിടെ കാൽ വഴുതിവീണ് ചെങ്കുത്തായ പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനടുത്തേക്ക്‌ സേനാ സംഘം എത്തിയതായാണ്‌ ലഭിക്കുന്ന വിവരങ്ങൾ. സൈനിക സംഘം ബാബുവുമായി സംസാരിച്ചു . ബാബുവിന്‌ കുടിവെള്ളവും ഭക്ഷണവും എത്തിക്കുകയാണ്‌ ആദ്യ പരിഗണന. ഇയാളുടെ ആരോഗ്യനില തൃപ്‌തികരമാണ്‌. കരസേനയുടെ പരിചയസമ്പന്നരായ പർവ്വതാരോഹകരാണ്‌ സംഘത്തിലുള്ളത്‌. പുലർച്ചെ തന്നെ സംഘം മലകയറിതുടങ്ങിയിരുന്നു. ലഫ്‌റ്റനൻറ്‌ കേണൽ ഹേമന്ദ്‌ രാജിന്റെ നേതൃത്വത്തിലാണ്‌ രക്ഷാപ്രവർത്തനം. കരസേനയുടെ രണ്ട്‌ യൂണിറ്റുകളാണ്‌ രക്ഷാപ്രവർത്തനത്തിനുള്ളത്‌.

ബുധനാഴ്‌ച പുലർച്ചെ ഒന്നരയോടെതന്നെ യുവാവിനോട്‌ കരസേന സംഘം സംസാരിച്ചുവെന്ന്‌ കലക്‌ടർ അറിയിച്ചു. തിങ്കൾ രാവിലെ കൂട്ടുകാർക്കൊപ്പം മലമ്പുഴ എരിച്ചരത്തെ കൂർമ്പാച്ചിമല കയറിയ ചെറാട്ടിലെ റഷീദയുടെ മകൻ ബാബു (23)ആണ്‌ കുടുങ്ങിയത്‌. 40ലേറെ മണിക്കൂറായി ബാബു പാറയിടുക്കിൽ പെട്ടിട്ട്‌.

പാറയുടെ ഇടുക്കിലേക്ക്‌ വീഴുന്നതിനിടെ ബാബുവിന്റെ കാലിന്‌ പരിക്കേറ്റിട്ടുണ്ട്‌. ചൊവ്വാഴ്‌ച കൊച്ചി നാവികസേനയുടെ ഹെലികോപ്‌റ്റർ എത്തിയെങ്കിലും എയർലിഫ്‌റ്റ്‌ ചെയ്യാനായില്ല.

കലക്‌ടർ മൃൺമയി ജോഷിയും ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.മെഡിക്കൽ സംഘവും ആംബുലൻസും സജ്ജമാണ്‌. ബംഗളൂരുവിൽനിന്നുള്ള കരസേനാ സംഘം ബുധനാഴ്‌ച പുലർച്ചെയാണ്‌ മലമ്പുഴയിലെത്തിയത്‌. കോയമ്പത്തൂർ വെല്ലിങ്‌ടണിൽനിന്ന്‌ കരസേനയുടെ മറ്റൊരു സംഘവും മലപ്പുറത്തുനിന്ന്‌ സംസ്ഥാന പൊലീസിന്റെ തീവ്രവാദ വിരുദ്ധ സക്വാഡും സ്ഥലത്തുണ്ട്‌. എ പ്രഭാകരൻ എംഎൽഎ തിരുവനന്തപരുത്ത്‌ മുഖ്യമന്ത്രിയെ കണ്ട്‌ സ്ഥിതിഗതി അറിയിച്ചു. അപകടസമയത്ത്‌ ബാബുവിന്റെ കൂടെയുണ്ടായിരുന്ന രണ്ടുപേരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ ഇയാൾ പൊലീസിനും കൂട്ടുകാർക്കും വാട്ട്സാപ് സന്ദേശം അയക്കുകയായിരുന്നു

Related posts

റേഷൻ കടകൾ നാളെ തുറക്കും; മെയ് മൂന്ന് വരെ പ്രവർത്തന സമയത്തിൽ നിയന്ത്രണം

Aswathi Kottiyoor

അടിയന്തര ഘട്ടങ്ങളിൽ പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ ‘കരുതൽ കിറ്റ് ‘

Aswathi Kottiyoor

ഗർഭിണികളിൽ കോവിഡ് കൂടുതൽ മരണമുണ്ടാക്കുന്നു; വാക്സീനെടുക്കാൻ മടിക്കരുത്.

Aswathi Kottiyoor
WordPress Image Lightbox