കൂത്തുപറമ്പ് സ്പെഷൽ സബ് ജയിൽ ഏപ്രിൽ മാസത്തോടെ പ്രവർത്തനം ആരംഭിക്കുമെന്ന് ജയിൽ ഹെഡ്ക്വാർട്ടേഴ്സ് ഡിഐജി എസ്. സന്തോഷ്. 80 ശതമാനം നിർമാണ പ്രവൃത്തികളും പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. നിർദിഷ്ട കൂത്തുപറമ്പ് സ്പെഷൽ സബ് ജയിൽ കെട്ടിടം സന്ദർശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ജയിൽ സുപ്രണ്ടും കൂത്തുപറമ്പ് സ്പെഷൽ സബ് ജയിൽ സ്പെഷൽ ഓഫീസറുമായ കെ. വിനോദൻ, കണ്ണൂർ സ്പെഷൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദനൻ, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി.ടി. സന്തോഷ്, കൂത്തുപറമ്പ് സ്പെഷൽ സബ് ജയിൽ നോഡൽ ഓഫീസർ എ. ജിതേഷ്, പിഡബ്ള്യുഡി ബിൽഡിംഗ്സ് വിഭാഗം തലശേരി സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എസ്.ബി. ലെജീഷ് കുമാർ എന്നിവരും ഡിഐജിക്കൊപ്പം ഒപ്പമുണ്ടായിരുന്നു.