27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *ജില്ലയിലെ കാന്‍സര്‍ പ്രതിരോധം മാതൃകാപരം: മന്ത്രി എം.വി ഗോവിന്ദന്‍*
Kerala

*ജില്ലയിലെ കാന്‍സര്‍ പ്രതിരോധം മാതൃകാപരം: മന്ത്രി എം.വി ഗോവിന്ദന്‍*

ജില്ലയിലെ കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നു തദ്ദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. കാന്‍സര്‍ ചികിത്സയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം നല്‍കുന്നതിനായി ത്രിതല പഞ്ചായത്ത് സംവിധാനങ്ങളുടെ പങ്കാളിത്തത്തോടെ ജില്ലയില്‍ ആരംഭിക്കുന്ന ‘കണ്ണൂര്‍ ഫൈറ്റ്സ് കാന്‍സര്‍’ കാംപയിനിന്റെ ലോഗോ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം നമുക്ക് ലഭ്യമാണ്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്താനായാല്‍ ഫലപ്രദമായി ചികിത്സ നല്‍കാനാകും. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ഭരണകൂടവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും എടുക്കുന്ന മുന്‍കരുതലുകള്‍ അഭിനന്ദനാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു.
കാന്‍സര്‍ സ്‌ക്രീനിങ്ങ്, കാന്‍സര്‍ പ്രതിരോധ ജീവിത ശൈലി പ്രചരണം, പേഷ്യന്റ് സപ്പോര്‍ട്ടീവ് സര്‍വിസസ് എന്നിവയ്ക്ക് ഊന്നല്‍ നല്‍കിയാണ് ‘കണ്ണൂര്‍ ഫൈറ്റ്സ് കാന്‍സര്‍’ പരിപാടി ആവിഷ്‌കരിച്ചിരിക്കുന്നത്. കലക്ടറേറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാകലക്ടര്‍ എസ്. ചന്ദ്രശേഖര്‍, ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ അഡ്വ. കെ.കെ രത്നകുമാരി, അഡ്വ. ടി. സരള, ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. നാരായണ നായിക്, ദേശീയ ആരോഗ്യദൗത്യം ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. പി.കെ അനില്‍കുമാര്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജേഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

നാഷണൽ പെർമിറ്റ് ദുരുപയോഗം: ഉന്നതല യോഗം 5ന്

Aswathi Kottiyoor

മൂന്ന് മത്സ്യബന്ധന തുറമുഖങ്ങൾ പ്രവർത്തന സജ്ജമായി

Aswathi Kottiyoor

മിൽമപ്പാലിന് നാളെ മുതൽ ആറുരൂപ കൂടും

Aswathi Kottiyoor
WordPress Image Lightbox