23.8 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം: പരാതി നൽകി
Peravoor

കോവിഡ് ഐസിയു നിർമാണം തടഞ്ഞ സംഭവം: പരാതി നൽകി

പേരാവൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ഐസിയുവിന്റെ നിർമാണം തടഞ്ഞ സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ പേരാവൂർ പോലീസിന് പരാതി നൽകി.

ഇന്നലെ ഉച്ചയോടെയാണ് പേരാവൂർ താലൂക്ക് ആശുപത്രിയോട് ചേർന്ന് നിർമിക്കുന്ന ഐസിയു യൂണിറ്റിന്റെ പണികൾ സമീപത്ത് താമസിക്കുന്ന രണ്ട് സർക്കാർ ഡോക്‌ടർമാർ തടഞ്ഞത്. തുടർന്ന് പേരാവൂർ പോലീസ് സ്‌ഥലത്ത്‌ എത്തുകയും ചെയ്‌തിരുന്നു. ഇന്ന് നടക്കുന്ന ചർച്ചകൾക്ക് ശേഷം പണികൾ നടത്തിയാൽ മതിയെന്ന നിർദ്ദേശമാണ് പോലീസ് നൽകിയത്.

ഐസിയുവിലേക്ക് ഓക്‌സിജൻ സിലിണ്ടർ കൊണ്ടുപോകുന്നതിന് നടത്തുന്ന നിർമാണം കാരണം തങ്ങളുടെ വീടുകളിലേക്ക് ഉള്ള വഴി തടസപ്പെടുമെന്ന് ആരോപിച്ചാണ് ഡോക്‌ടർമാർ പണികൾ തടഞ്ഞത്. പണി തടസപ്പെടുത്തിയ സർക്കാർ സർവീസിൽ ഉള്ള ഡോ. പിപി രവീന്ദ്രൻ, ഡോ. എൻ സദാനന്ദൻ എന്നിവർക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതി നൽകുമെന്നും ആശുപത്രി സംരക്ഷണ സമിതി അറിയിച്ചു.

Related posts

അറയങ്ങാടിൽ പുസ്തകം സ്വയം സഞ്ചരിക്കുന്ന പദ്ധതി

Aswathi Kottiyoor

ജിമ്മി ജോർജ്ജ് സ്റ്റേഡിയത്തിൽ നവീകരിച്ച പവലിയന്റെ ഉദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

മരിയ, കൃപ ഭവനുകളിൽ സഹായം എത്തിച്ചുനൽകി

Aswathi Kottiyoor
WordPress Image Lightbox