24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • സ്കൂ​ളി​നു ഭീ​ഷ​ണി​യാ​യി മ​ര​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം
Kelakam

സ്കൂ​ളി​നു ഭീ​ഷ​ണി​യാ​യി മ​ര​ത്തി​ൽ തേ​നീ​ച്ച​ക്കൂ​ട്ടം

അ​ട​യ്ക്കാ​ത്തോ​ട്: അ​ട​യ്ക്കാ​ത്തോ​ട് ഗ​വ. യു​പി സ്കൂ​ൾ ഗ്രൗ​ണ്ടി​ന് സ​മീ​പം കൂ​റ്റ​ൻ മ​ര​ത്തി​ലെ തേ​നീ​ച്ച​ക്കൂ​ട്ടം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. ഒ​റ്റ മ​ര​ത്തി​ൽ ത​ന്നെ പ​തി​ന​ഞ്ചി​ല​ധി​കം തേ​നീ​ച്ച​ക്കൂ​ടു​ക​ളു​ണ്ട്. ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​മാ​യി തേ​നീ​ച്ച​ക്കൂ​ട്ടം ഇ​വി​ടെ കൂ​ടു​കൂ​ട്ടി​യി​ട്ട്. പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​രും ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ഇ​വ​യെ തു​ര​ത്താ​ൻ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു.

കൂ​റ്റ​ൻ മ​ര​ത്തി​ലാ​യ​തി​നാ​ൽ ഇ​വ​യെ തു​ര​ത്തു​ക പ്ര​യാ​സ​മാ​ണ്. രാ​ത്രി​യാ​യാ​ൽ വീ​ട്ടി​ലെ ലൈ​റ്റ് വെ​ട്ട​ത്തി​ലേ​ക്ക് പ​റ​ന്ന​ടു​ക്കു​ന്ന തേ​നീ​ച്ച​ക്കൂ​ട്ട​ത്തെ പേ​ടി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കാ​ർ​ക്കും​ത​ന്നെ പു​റ​ത്തി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്.

സ്കൂ​ൾ വീ​ണ്ടും തു​റ​ക്കു​ന്ന​തോ​ടെ ര​ക്ഷി​താ​ക്ക​ളു​ടെ ആ​ശ​ങ്ക​യും വ​ർ​ധി​ക്കു​ക​യാ​ണ്. പ്ര​ദേ​ശ​ത്ത് പ​രു​ന്തി​ന്‍റെ സാ​ന്നി​ധ്യ​മു​ള്ള​തി​നാ​ൽ തേ​നീ​ച്ച​ക്കൂ​ട് ഇ​ള​കാ​നു​ള്ള സാ​ധ്യ​ത​യും ഏ​റെ​യാ​ണ്. ക​ട​ന്ന​ൽ കു​ത്തേ​റ്റ് ക​ഴി​ഞ്ഞ ദി​വ​സം കേ​ള​കം ഇ​ല്ലി​മു​ക്കി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.

Related posts

കെഎസ്ആർടിസി സർവീസ് പുനരാരംഭിച്ചില്ല…

Aswathi Kottiyoor

ചേംബര്‍ ഓഫ് കൊട്ടിയൂരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Aswathi Kottiyoor

ആന്ധ്രയില്‍ അറസ്റ്റിലായ മാവോവാദിയെ കേളകം പോലീസ്  സ്റ്റേഷനിലെത്തിച്ച്  തെളിവെടുപ്പ് നടത്തി.

Aswathi Kottiyoor
WordPress Image Lightbox