23.8 C
Iritty, IN
October 5, 2024
  • Home
  • Delhi
  • ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു
Delhi

ഗായിക ലതാ മങ്കേഷ്‌കറുടെ ആരോഗ്യനില ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്നു

മുംബൈ > ഗായിക ലതാ മങ്കേഷ്‌കറിന്റെ നില ​അതീവ ഗുരുതരം. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ് ലതാ മങ്കേഷ്‌കർ. കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടർന്ന് ​ഗായികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം കോവിഡിൽ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടർന്ന്‌ ആരോഗ്യനില വഷളാകുകയായിരുന്നു.

ആരോഗ്യാവസ്ഥയിൽ കാര്യമായ പുരോഗതിയുണ്ടായതിനെ തുടർന്ന് രണ്ട് ദിവസം മുമ്പ് ലതാ മങ്കേഷ്‌കറിനെ വെന്‍റിലേറ്ററിൽ നിന്ന് മാറ്റിയിരുന്നു. എന്നാൽ ഇന്ന്‌ വീണ്ടും ആരോഗ്യനില മോശമാകുകയായിരുന്നു. 1942-ൽ തന്‍റെ 13-ാം വയസ്സിലാണ് ലതാ മങ്കേഷ്‌കർ ഗാനരംഗത്തേക്ക് വരുന്നത്. വിവിധ ഭാഷകളിലായി 30,000 ത്തിലധികം ഗാനങ്ങൾ പാടിയിട്ടുണ്ട്.

Related posts

സുരക്ഷാ ഭീഷണി; 54 ചൈനീസ് ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിക്കും

Aswathi Kottiyoor

ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ചാല്‍ പിഴ ഇനി 15,000 രൂപ, ഒപ്പം ജയില്‍ ശിക്ഷയും; പോക്കറ്റ് കാലിയാകാതെ സൂക്ഷിക്കുക..

Aswathi Kottiyoor

കോഴിക്കോട്ട്‌ 876 രോഗികൾ; വ്യാപിക്കുന്നത് ഒമിക്രോൺ.

Aswathi Kottiyoor
WordPress Image Lightbox