27.5 C
Iritty, IN
October 6, 2024
  • Home
  • Delhi
  • ചാര്‍ജ് തീര്‍ന്നാല്‍ ബാറ്ററി മാറ്റിയെടുക്കാം;
Delhi

ചാര്‍ജ് തീര്‍ന്നാല്‍ ബാറ്ററി മാറ്റിയെടുക്കാം;

ചാര്‍ജ് തീര്‍ന്നാല്‍ ബാറ്ററി മാറ്റിയെടുക്കാം; വൈദ്യുതവാഹന ബാറ്ററികള്‍ ഒരേ തരത്തിലാക്കും.
വൈദ്യുത വാഹനമേഖലയ്ക്ക് ഉണര്‍വു പകരുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ഈ വാഹനങ്ങളുടെ ബാറ്ററി സ്വാപ്പിങ്ങിന് നയമുണ്ടാക്കുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. അതായത്, വൈദ്യുത വാഹന ഉടമകള്‍ക്ക് ചാര്‍ജ് കുറഞ്ഞ ബാറ്ററി നിശ്ചിത സ്വാപ്പിങ് കേന്ദ്രങ്ങളില്‍ മാറ്റി ചാര്‍ജുള്ളവ എടുത്തുവെക്കാം.

നഗരങ്ങളില്‍ ചാര്‍ജിങ് സ്റ്റേഷനുകളുണ്ടാക്കാന്‍ സ്ഥലപരിമിതിയുടെ പ്രശ്‌നമുണ്ട്. ഈ സാഹചര്യത്തിലാണ് ബാറ്ററി സ്വാപ്പിങ് വ്യാപകമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി ബാറ്ററികള്‍ ഒരേ തരത്തിലാക്കുന്ന ‘സ്റ്റാന്‍ഡേഡൈസേഷന്‍’ നടപ്പാക്കുന്ന കാര്യവും നയത്തിലുണ്ടാകും. അതായത്, ഒരേ വിഭാഗത്തില്‍പ്പെട്ട എല്ലാ വാഹനങ്ങളിലും ഉപയോഗിക്കാവുന്ന തരത്തില്‍ ബാറ്ററി നിര്‍മിക്കേണ്ടി വരും.

ബാറ്ററി സ്വാപ്പിങ് വിജയകരമായി നടക്കാന്‍ ഏറ്റവുംസാധ്യതയുള്ളത് ഇരുചക്ര, മുച്ചക്ര വാഹനങ്ങളിലാണ്. കാറിന്റെ ബാറ്ററികള്‍ ഉറപ്പിച്ചുവെച്ച രീതിയിലായതിനാല്‍ ഉടമയ്ക്ക് എളുപ്പത്തില്‍ എടുത്തു മാറ്റാനാവില്ല. അതേസമയം, ഇരുചക്ര, മുച്ചക്ര വാഹനങ്ങളില്‍ ഇതെളുപ്പമാണ്. ബാറ്ററി സ്വാപ്പിങ് സ്റ്റേഷന്‍ സ്ഥാപിക്കാന്‍ എട്ടോ ഒമ്പതോ ലക്ഷം രൂപ മതിയാകുമെന്ന് വിദഗ്ധര്‍ പറയുന്നു. ബാറ്ററിയുടെ ചെലവ് ഉള്‍പ്പെടുത്താതെയാണിത്. സ്വാപ്പിങ് നയം വരുന്നതോടെ ബാറ്ററിയും സേവനം എന്ന രീതിയില്‍ വ്യാപകമാകും.

ബാറ്ററിയെ സേവനമായി കണക്കാക്കിയുള്ള ബിസിനസ് മാതൃകകള്‍ വികസിപ്പിക്കാന്‍ സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ബാറ്ററി സ്വാപ്പിങ്ങിന് നയമുണ്ടാക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ ഹീറോ ഇലക്ട്രിക് എം.ഡി. നവീന്‍ മുന്‍ജാല്‍, സൊസൈറ്റി ഓഫ് മാനുഫാക്ചേഴ്സ് ഓഫ് ഇലക്ട്രിക് വെഹിക്കിള്‍സ് ഡയറക്ടര്‍ ജനറല്‍ സോഹിന്ദര്‍ ഗില്‍ തുടങ്ങിയവര്‍ സ്വാഗതം ചെയ്തു.

2021-ല്‍ വിറ്റത് ലക്ഷം

വൈദ്യുതിയില്‍ ഓടുന്ന 3.29 ലക്ഷം വാഹനങ്ങളാണ് 2021-ല്‍ വിറ്റു പോയത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 168 ശതമാനം വില്‍പ്പന കൂടി. അതില്‍ 90 ശതമാനവും ഇരുചക്ര, മുച്ചക്ര വാഹനങ്ങളാണ്.

ബാറ്ററി സ്വാപ്പിങ്

വൈദ്യുത വാഹന ഉടമകള്‍ക്ക് ചാര്‍ജ് കുറഞ്ഞ ബാറ്ററി നിശ്ചിത സ്വാപ്പിങ് കേന്ദ്രങ്ങളിലെത്തി പകരം ചാര്‍ജുള്ളവ മാറ്റിയെടുക്കാം.

Related posts

സ്വർണം കൊണ്ടുപോകാൻ ഇ വേ ബിൽ ; ജിഎസ്‌ടി കൗൺസിലിൽ ശുപാർശ വച്ചത്‌ കെ എൻ ബാലഗോപാൽ അധ്യക്ഷനായ ഉപസമിതി.

Aswathi Kottiyoor

തൊഴിലവസരങ്ങളുമായി ഇന്ത്യ-യുഎഇ കരാർ നിലവിൽ.*

ഡൽഹിയിൽ കൊവിഡ് കേസുകൾ വർധിക്കുന്നു: സ്കൂളുകള്‍ക്ക് നിര്‍ദേശം

Aswathi Kottiyoor
WordPress Image Lightbox