22.9 C
Iritty, IN
July 8, 2024
  • Home
  • kannur
  • കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്
kannur

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ ഒഴിവ്


കോവിഡ് മൂന്നാംതരംഗ അതിവ്യാപന പശ്ചാത്തലത്തിൽ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിവിധ തസ്തികകളിൽ താത്ക്കാലികമായി നിയമനം നടത്തുന്നു. മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നേഴ്‌സ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ക്ലീനിംഗ് സ്റ്റാഫ് തസ്തികകളിലാണ് 2022 മാർച്ച് 31 വരെയുള്ള കാലയളവിലേക്കായി നിയമനം നടത്തുന്നത്. ശനിയാഴ്ച (05.02.2022) മെഡിക്കൽ കോളേജിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം. മെഡിക്കൽ ഓഫീസർ ഒഴികെയുള്ള തസ്തികകളിൽ നേരത്തെ കോവിഡ് ബ്രിഗേഡിൽ രജിസ്റ്റർ ചെയ്ത, അതത് തസ്തികകളിലെ യോഗ്യതയുള്ളവർക്ക് മാത്രമാണ് വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കഴിയുക. താത്പ്പര്യമുള്ളവർ, അതത് തസ്തികകളിലെ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം വാക്ക് ഇൻ ഇന്റർവ്യൂവിന് അരമണിക്കൂർ മുമ്പെങ്കിലും റിപ്പോർട്ട് ചെയ്യേണ്ടതാണ്. നിയമനം ദിവസവേതനാടിസ്ഥാനത്തിൽ ആയിരിക്കും. വിശദാംശങ്ങൾ www.mcpariyaram.com എന്ന സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

തീർഥാടകർക്ക് ആശ്വാസമായി വിശ്രമകേന്ദ്രം

Aswathi Kottiyoor

ഇന്ന് കൊവിഡ് വാക്‌സിനേഷന്‍ 62 കേന്ദ്രങ്ങളില്‍………..

Aswathi Kottiyoor
WordPress Image Lightbox