• Home
  • kannur
  • കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലാ​കും; പ​ഴ​യ പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും
kannur

കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലാ​കും; പ​ഴ​യ പാ​ലം ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും

ഇ​രി​ട്ടി: കു​ട​കി​ലേ​ക്കു പോ​കാ​ൻ വ​ള​വു​പാ​റ​യി​ൽ പാ​ലം യാ​ഥാ​ർ​ത്ഥ്യ​മാ​യ​തോ​ടെ കൂ​ട്ടു​പു​ഴ​യി​ലെ പ​ഴ​യ പാ​ലം ഓ​ർ​മ​യാ​കും. കൂ​ടാ​തെ കൂ​ട്ടു​പു​ഴ ടൗ​ൺ വി​സ്മൃ​തി​യി​ലു​മാ​കും. ബ​സു​ക​ളു​ൾ​പ്പെ​ടെ ഏ​റെ സ​മ​യ​മെ​ടു​ത്താ​ണ് ന​ന്നേ വീ​തി​കു​റ​ഞ്ഞ പ​ഴ​യ പാ​ല​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ച് കു​ട​ക് മേ​ഖ​ല​യി​ലേ​ക്ക് പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. പേ​ര​ട്ട ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന യാ​ത്ര​ക്കാ​ർ പ​ഴ​യ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നാ​ണ് കു​ട​ക് മേ​ഖ​ല​യി​ലേ​ക്ക് പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​വി​ടെ​നി​ന്നും മാ​റി ക​ച്ചേ​രി​ക്ക​ട​വ് പാ​ല​ത്തി​നു സ​മീ​പ​മാ​ണ് പു​തി​യ പാ​ല​മെ​ന്ന​തി​നാ​ൽ പ​ഴ​യ കൂ​ട്ടു​പു​ഴ ടൗ​ൺ ഇ​നി അ​പ്ര​സ​ക്ത​മാ​കും.

ഇ​തോ​ടെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ച്ച​വ​ട​ക്കാ​ർ​ക്കും വ​ൻ പ്ര​തി​സ​ന്ധി​യാ​ണ് മു​ന്നി​ലു​ള്ള​ത്. ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് നേ​രെ പു​തി​യ പാ​ല​ത്തി​ലൂ​ടെ മാ​ക്കൂ​ട്ട​ത്തേ​ക്കു ക​ട​ക്കാം. പ​ഴ​യ പാ​ല​ത്തി​ലൂ​ടെ ഏ​റെ സാ​ഹ​സ​പ്പെ​ട്ടാ​ണ് വാ​ഹ​ന​ങ്ങ​ൾ വ​ള​വു​തി​രി​ഞ്ഞ് പൊ​യ്ക്കൊ​ണ്ടി​രു​ന്ന​ത്. ഇ​വി​ടെ ഗ​താ​ഗ​ത​ക്കു​രു​ക്കും പ​തി​വാ​യി​രു​ന്നു. പു​തി​യ പാ​ലം ഇ​തി​നെ​ല്ലാം പ​രി​ഹാ​ര​മാ​ണ്. ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച പ​ഴ​യ പാ​ലം പൈ​തൃ​ക​സ്മാ​ര​ക​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നൊ​പ്പം ബ്രി​ട്ടീ​ഷു​കാ​ർ നി​ർ​മി​ച്ച ഇ​രി​ട്ടി​യി​ലെ പാ​ല​വും ച​രി​ത്ര​സ്മാ​ര​ക​മാ​ക്കും.

Related posts

കണ്ണൂരിൽ വീട്ടമ്മയെ തീ കൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി

Aswathi Kottiyoor

ബോംബ് സ്ഫോടനം: ഭീതിയൊഴിയാതെ കതിരൂർ വാസികൾ

Aswathi Kottiyoor

ജില്ലയില്‍ 467 പേര്‍ക്ക് കൂടി കൊവിഡ്; 445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox