• Home
  • kannur
  • കാ​ത്തി​രി​പ്പി​ന് വി​രാ​മം; കൂ​ട്ടു​പു​ഴ, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ൾ തു​റ​ന്നു
kannur

കാ​ത്തി​രി​പ്പി​ന് വി​രാ​മം; കൂ​ട്ടു​പു​ഴ, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ൾ തു​റ​ന്നു

ഇ​രി​ട്ടി/ ത​ല​ശേ​രി : ഏ​റെ നാ​ള​ത്തെ കാ​ത്തി​രി​പ്പു​ക​ൾ​ക്കു ശേ​ഷം കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കൂ​ട്ടു​പു​ഴ പാ​ല​വും തലശേരി എ​ര​ഞ്ഞോ​ളി പുതിയ പാ​ല​വും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നാ​ടി​ന് തു​റ​ന്നു​കൊ​ടു​ത്തു. കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ല​ളി​ത​മാ​യ ച​ട​ങ്ങി​ലാ​ണ് രണ്ടു പാലങ്ങളുടേയും ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ​യും ര​ണ്ട് സം​സ്‌​കാ​ര​ങ്ങ​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കേ​ര​ള-​ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി​യി​ലെ കൂ​ട്ടു​പു​ഴ​യി​ല്‍ കേ​ര​ളം നി​ര്‍​മി​ച്ച പു​തി​യ പാ​ലം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്, സ​ണ്ണി ജോ​സ​ഫ് എം​എ​ല്‍​എ, വീ​രാ​ജ്‌​പേ​ട്ട എം​എ​ല്‍​എ കെ.​ജി. ബൊ​പ്പ​യ്യ , കു​ട​ക് ജി​ല്ല​യി​ല്‍​നി​ന്നു​ള്ള ക​ര്‍​ണാ​ട​ക ലെ​ജി​സ്ലേ​റ്റീ​വ് കൗ​ൺ​സി​ൽ അം​ഗം സു​ജ കു​ശാ​ല​പ്പ, ക​ണ്ണൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ന്‍, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി എ​ന്നി​വ​ര്‍ തു​റ​ന്ന ജീ​പ്പി​ല്‍ പാ​ല​ത്തി​ലൂ​ടെ സ​ഞ്ച​രി​ച്ചാ​ണ് ഉ​ദ്ഘാ​ട​നം ചെയ്തത്.

കു​ട​ക് ഡി​സി​സി സെ​ക്ര​ട്ട​റി പി.​കെ. പ്രി​ത്യു​നാ​ഥ്, ബി​ജെ​പി നേ​താ​വ് വ​ത്സ​ന്‍ തി​ല്ല​ങ്കേ​രി, കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് തോ​മ​സ് വ​ര്‍​ഗീ​സ്, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി സ​ക്കീ​ര്‍ ഹു​സൈ​ൻ, എ​ന്‍. അ​ശോ​ക​ന്‍, ഇ.​എ​സ്. സ​ത്യ​ന്‍, സി​ബി വാ​ഴ​ക്കാ​ല, വി.​വി. ച​ന്ദ്ര​ന്‍, എം.​ആ​ര്‍. സു​രേ​ഷ്, പ്രി​ജേ​ഷ് അ​ളോ​റ, സ​ജി​ത്ത് ചാ​വ​ശേ​രി തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പാ​ലം ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ കു​ട​കി​ലെ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് ബി​ജെ​പി ഇ​രി​ട്ടി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ല​ത്തി​ന് സ​മീ​പം സ്വീ​ക​ര​ണം ന​ല്‍​കി.‌

പു​തു​വ​ർ​ഷ​ദി​ന​ത്തി​ൽ പാ​ലം ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ക​ര്‍​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള ജ​ന​പ്ര​തി​നി​ധി​ക​ളെ ക്ഷ​ണി​ക്കാ​ത്ത​തി​നെ​തി​രേ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ച​ട​ങ്ങ് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​ത്ത​വ​ണ പു​തി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ച് കെ​എ​സ്ടി​പി ചീ​ഫ് എ​ൻ​ജി​നി​യ​ര്‍ ഉ​ദ്ഘാ​ട​ന​വി​വ​രം രേ​ഖാ​മൂ​ലം വീ​രാ​ജ്‌​പേ​ട്ട എം​എ​ല്‍​എ​യെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ള സ്റ്റേ​റ്റ് ട്രാ​ന്‍​സ്പോ​ര്‍​ട്ട് പ്രോ​ജ​ക്‌​ടി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി 356 കോ​ടി ചെ​ല​വി​ൽ നി​ർ​മി​ച്ച ത​ല​ശേ​രി-​വ​ള​വു​പാ​റ അ​ന്ത​ര്‍​സം​സ്ഥാ​ന പാ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് 6.75 കോ​ടി രൂ​പ ചെ​ല​വി​ൽ കൂ​ട്ടു​പു​ഴ​യി​ല്‍ പു​തി​യ പാ​ലം നി​ര്‍​മി​ച്ച​ത്. 90 മീ​റ്റ​ർ നീ​ള​ത്തി​ൽ അ​ഞ്ചു തൂ​ണു​ക​ളി​ലാ​യാ​ണ് പാ​ലം നി​ർ​മി​ച്ച​ത്.

ത​ല​ശേ​രി-​വ​ള​വു​പാ​റ കെ​എ​സ്ടി​പി റോ​ഡി​ൽ ഏ​ഴു പാ​ല​ങ്ങ​ളാ​ണ് പു​തു​താ​യി നി​ർ​മി​ച്ച​ത്. കൂ​ട്ടു​പു​ഴ, ഇ​രി​ട്ടി, ഉ​ളി​യി​ൽ, ക​ള​റോ​ഡ്, ക​രേ​റ്റ, മെ​രു​വ​ന്പാ​യി, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ളാ​ണി​വ. കൂ​ട്ടു​പു​ഴ, എ​ര​ഞ്ഞോ​ളി പാ​ല​ങ്ങ​ളും ഇ​ന്ന​ലെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്ത​തോ​ടെ പാ​ത​യു​ടെ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​യി​രി​ക്കു​ക​യാ​ണ്. ത​ല​ശേ​രി മു​ത​ൽ ക​ള​റോ​ഡ് വ​രെ​യും ക​ള​റോ​ഡ് മു​ത​ൽ വ​ള​വു​പാ​റ​വ​രെ​യും ര​ണ്ടു റീ​ച്ചു​ക​ളാ​യാ​ണ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

Related posts

റ​ബ്കോ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

Aswathi Kottiyoor

ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളെ ക​ടു​വ സ​ങ്കേ​ത​മാ​ക്കി പ്ര​ഖ്യാ​പി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ.

Aswathi Kottiyoor

ഓ​ക്സി​ജ​ൻ ല​ഭ്യ​ത മാ​തൃ​ക​യാ​യി ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ്

Aswathi Kottiyoor
WordPress Image Lightbox