24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • വൈദ്യുതി യൂണിറ്റിന് ഒരു രൂപ കൂട്ടും; നിർദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും
Thiruvanandapuram

വൈദ്യുതി യൂണിറ്റിന് ഒരു രൂപ കൂട്ടും; നിർദേശം ഇന്ന് റഗുലേറ്ററി കമ്മിഷന് കൈമാറും


തിരുവനന്തപുരം ∙ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂടും. അടുത്ത ഒരു വർഷത്തേക്ക് യൂണിറ്റിനു പരമാവധി ഒരു രൂപയുടെ വർധനയാണു കെഎസ്ഇബി ഉദ്ദേശിക്കുന്നത്. അഞ്ചു വർഷത്തേക്ക് യൂണിറ്റിന് പരമാവധി 1.50 രൂപയുടെ വർധനയും പ്രതീക്ഷിക്കുന്നു. 5 വർഷത്തേക്കു വൈദ്യുതി നിരക്കു പുതുക്കി നിശ്ചയിക്കുന്നതു സംബന്ധിച്ചു കെഎസ്ഇബി തയാറാക്കിയ താരിഫ് പെറ്റിഷൻ അംഗീകാരത്തിനായി ഇന്നു റഗുലേറ്ററി കമ്മിഷനു സമർപ്പിക്കും.
വൈദ്യുതി നിരക്കു പുതുക്കുന്ന‍തുമായി ബന്ധപ്പെട്ടു വൈദ്യുതി ബോർഡിലെ ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഉദ്യോഗസ്ഥ സംഘടനാ പ്രതിനിധികൾ എന്നിവരുമായി മന്ത്രി കെ.കൃഷ്ണൻകുട്ടി, കെഎസ്ഇബി ചെയർമാൻ ബി.അശോക് എന്നിവർ ചർച്ച നടത്തി. സംസ്ഥാന ഉപഭോക്തൃ സംഘടനകളുമായും കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് നിരക്കുവർധന ഒഴിവാക്കണമെന്നായിരുന്നു ഉപഭോക്തൃ സംഘടനകളുടെ ആവശ്യം

Related posts

കെഎസ്ആർടിസിയിൽ കുറഞ്ഞ അടിസ്ഥാന ശമ്പളം 23,000 രൂപ; സർക്കാർ ജീവനക്കാരുടേതിനു തുല്യം.

Aswathi Kottiyoor

കെ ഫോണിന്റെ ഉദ്ഘാടനത്തിന് നാലര കോടി എന്തിനാണ്? സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും കുറവില്ലെന്ന് വി.ഡി സതീശൻ

Aswathi Kottiyoor

കോവിഡ് വ്യാപനം: വൈറസിന്റെ ഇന്ത്യന്‍ വകഭേദത്തിന് വീണ്ടും ജനിതകമാറ്റം സംഭവിച്ചതായി ഗവേഷകര്‍…..

WordPress Image Lightbox