25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പാഠപുസ്‌തകം ഇത്തവണയും നേരത്തേ; മാർച്ച്‌ ആദ്യവാരത്തോടെ വിതരണം ആരംഭിക്കാൻ ശ്രമം
Kerala

പാഠപുസ്‌തകം ഇത്തവണയും നേരത്തേ; മാർച്ച്‌ ആദ്യവാരത്തോടെ വിതരണം ആരംഭിക്കാൻ ശ്രമം

അടുത്തവർഷത്തേക്കുള്ള പാഠപുസ്‌തകം വിതരണത്തിന്‌ തയ്യാറാക്കി കെപിബിഎസ്‌. കോവിഡ്‌ പ്രതിസന്ധിയിലും ഉൾപ്പേജുകളുടെ അച്ചടി പൂർത്തിയായിവരുന്നതായി എംഡി സൂര്യ തങ്കപ്പൻ പറഞ്ഞു. കവർ പേജിന്‌ തമിഴ്‌നാട്ടിലെ പേപ്പർ മില്ലുകൾക്ക്‌ പർച്ചേസ്‌ ഓർഡർ നൽകിക്കഴിഞ്ഞു. തിങ്കളാഴ്‌ചയോടെ പേപ്പർ ലഭിച്ചാൽ അച്ചടി ചൊവ്വാഴ്‌ച ആരംഭിക്കും.

കവർ അച്ചടി ആരംഭിക്കുന്നതിനൊപ്പം ബൈൻഡിങ് ജോലിക്കും തുടക്കമാകും. ബൈൻഡിങ് 50 ശതമാനം പൂർത്തിയായാൽ വിതരണം ആരംഭിക്കും. കോവിഡ്‌ കൂടുതൽ പ്രതിസന്ധി സൃഷ്‌ടിച്ചില്ലെങ്കിൽ ഫെബ്രുവരി അവസാനമോ മാർച്ച്‌ ആദ്യവാരമോ വിതരണം ആരംഭിക്കാനാണ്‌ ആലോചിക്കുന്നതെന്നും എംഡി പറഞ്ഞു.
മുൻവർഷങ്ങളിലേതുപോലെ അടുത്ത അധ്യയനവർഷവും സ്‌കൂൾ തുറക്കുന്നതിനുമുമ്പ്‌ പാഠപുസ്‌തകം സ്‌കൂളുകളിൽ എത്തിക്കാനാണ്‌ ശ്രമിക്കുന്നത്‌.

Related posts

ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി

Aswathi Kottiyoor

കോവിഡ്: ഭാര്യ മരിച്ചാൽ ഭർത്താവിനും ഭർത്താവ് മരിച്ചാൽ ഭാര്യയ്ക്കും 50,000 രൂപ ധനസഹായം.

Aswathi Kottiyoor

സാമൂഹ്യക്ഷേമ പെൻഷൻ : മസ്‌റ്ററിങ്‌ ഫെബ്രുവരി ഒന്നുമുതൽ

Aswathi Kottiyoor
WordPress Image Lightbox