24.5 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കുടിവെള്ളമില്ലാതെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ ദുരിതത്തില്‍.
Peravoor

കുടിവെള്ളമില്ലാതെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ ദുരിതത്തില്‍.

പോരാവൂര്‍: കുടിവെള്ളമില്ലാതെ ഇരുപത്തിയഞ്ചോളം കുടുംബങ്ങള്‍ ദുരിതത്തില്‍.പേരാവൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് കാഞ്ഞിരപ്പുഴ തൊണ്ടിയില്‍ റോഡിലെ ഇരുപത്തിയഞ്ചോളം വരുന്ന വീട്ടുകാരാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ഈ പ്രദേശത്ത് കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി ടാങ്കും, കാഞ്ഞിരപ്പുഴ സര്‍വ്വീസ് സ്റ്റേഷനു സമീപത്തായി കിണറും, മോട്ടോറും സ്ഥാപിച്ചെങ്കിലും ഇവര്‍ക്ക് കുടിവെള്ളം കിട്ടാക്കനിയാണ്. കിണറില്‍ നിന്നും ടാങ്കിലേക്ക് വെള്ളമടിക്കുന്ന ഇരുമ്പ് പൈപ്പ് ലീക്കാവുന്നത് മൂലം ടാങ്കിലേക്ക് വെള്ളമെത്തുന്നില്ല ഇതാണ് പ്രദേശവാസികളെ വലക്കുന്നത്. പ്രായമായവര്‍ പോലും താഴ്ഭാഗത്തുള്ള ഒരാളുടെ കിണറില്‍ നിന്നും തലച്ചുമടായാണ് കുടിക്കാനുള്ള വെള്ളം കൊണ്ടുവരുന്നത്. മറ്റാവശ്യങ്ങള്‍ക്കുള്ള വെള്ളം കാഞ്ഞിരപ്പുഴയില്‍ നിന്നൊക്കെയായാണ് എത്തിക്കുന്നത്. പൈപ്പിന്റെ അറ്റകുറ്റപ്രവര്‍ത്തി പൂര്‍ത്തിയാക്കി എത്രയും വേഗം കുടിവെള്ള വിതരണം നടത്താന്‍ ബന്ധപ്പെട്ട അധികാരികര്‍ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

മോട്ടോര്‍ അടിക്കുന്നതിന്റെ വൈദ്യുതി ബില്ല് പ്രദേശവാസികള്‍ തന്നെയാണ് അടച്ചിരുന്നത് ഇപ്പോള്‍ മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതായതോടെ വൈദ്യുതി ബില്ലും പ്രദേശവാസികള്‍ അടച്ചിട്ടില്ല.

2020 അവസാന കാലഘട്ടത്തിലാണ് കാഞ്ഞിരപ്പുഴ കുടി വെള്ള പദ്ധതി സ്ഥാപിച്ചത്. ഉദ്ഘാടനം നടത്തി ദിവസങ്ങള്‍ കഴിയും മുമ്പേ നിരവധി തവണ കുടിവെള്ള വിതരണം മുടങ്ങിയിട്ടുണ്ടെന്നും ഇനിയെങ്കിലും എത്രയും വേഗം കുടിവെള്ളമെത്തിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്ന് മുന്‍ ഗ്രാമപഞ്ചായത്ത് അംഗം സിറാജ് പൂക്കോത്ത് പറഞ്ഞു.

Related posts

തുണ്ടിയില്‍ എസ്എച്ച് കോണ്‍വന്റിന്റെ നേതൃത്വത്തില്‍ ഓക്‌സീമീറ്ററുകള്‍ നല്‍കി………..

Aswathi Kottiyoor

സി എഫ് എല്‍ ടി സിയില്‍ കൊവിഡ് ബാധിതന്‍ ആത്മഹത്യ ചെയ്തു

Aswathi Kottiyoor

വാക്‌സിനേഷൻ: ബോധവൽക്കരണ ക്ലാസ് നടത്തി

Aswathi Kottiyoor
WordPress Image Lightbox