25.9 C
Iritty, IN
July 7, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു
Kottiyoor

കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു

കൊട്ടിയൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതിപ്രകാരം 45 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന കൊട്ടിയൂര്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ പ്രവര്‍ത്തി ആരംഭിച്ചു.കൊട്ടിയൂര്‍ സ്വദേശിയായ പന്തപ്ലാക്കല്‍ സോജന്‍ പി ജോണ്‍ സൗജന്യമായി നല്‍കിയ പത്ത് സെന്റ് സ്ഥലത്താണ് കൊട്ടിയൂര്‍ വില്ലേജ് ഓഫീസില്‍ ആയി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്. 45 ലക്ഷം രൂപയാണ് സര്‍ക്കാരിന്റെ സ്മാര്‍ട്ട് വില്ലേജ് പദ്ധതി പ്രകാരം കെട്ടിടത്തിലായി അനുവദിച്ചിരിക്കുന്നത്.1996 നിര്‍മ്മിച്ച കാലപ്പഴക്കം ചെന്ന കെട്ടിടത്തിലാണ് കൊട്ടിയൂര്‍ വില്ലേജ് ഓഫീസിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തനം. നിര്‍ദിഷ്ട നാലുവരിപ്പാത യാഥാര്‍ഥ്യമാകുന്നതോടുകൂടി നിലവിലുള്ള കെട്ടിടത്തിന്റെ ഒരു ഭാഗം പൊളിച്ചു മാറ്റേണ്ടി വരും എന്നതും പുതിയ കെട്ടിടത്തിന് പ്രവര്‍ത്തി വേഗത്തിലാക്കാന്‍ കാരണമായിട്ടുണ്ട്.അസൗകര്യങ്ങളാല്‍ വീര്‍പ്പുമുട്ടുന്ന വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ ജീവനക്കാര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവര്‍ക്കും ഇത് വലിയ ഒരു അനുഗ്രഹമാകും.

Related posts

കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കണ്ടറി സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.

Aswathi Kottiyoor

കേളകം ആറ്റാഞ്ചേരിയിലെ കടയിൽ നിന്ന് നിരോധിത പുകയില ഉത്പന്നം പിടികൂടി

Aswathi Kottiyoor

ജോർജ് ഇല്ലാംകുന്നേലിന് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി യാത്രയയപ്പു നൽകി

Aswathi Kottiyoor
WordPress Image Lightbox