24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മന്ത്രാലയങ്ങള്‍ക്ക് റാങ്കിങ്ങുമായി കേന്ദ്രം; ഫയലുകള്‍ കെട്ടിക്കിടന്നാല്‍ ഇനി പണി
Kerala

മന്ത്രാലയങ്ങള്‍ക്ക് റാങ്കിങ്ങുമായി കേന്ദ്രം; ഫയലുകള്‍ കെട്ടിക്കിടന്നാല്‍ ഇനി പണി

പദ്ധതികളുടെ ഏകജാലക ക്ലിയറന്‍സ്, ഓരോ വകുപ്പിലും ഫയലുകള്‍ നീക്കം ചെയ്യുന്നതിനെടുക്കുന്ന സമയം, ഡിജിറ്റല്‍ ഇന്ത്യ ടൂളുകളുകളുടെ ഉപയോഗം തുടങ്ങിയവ അടിസ്ഥാനമാക്കി മന്ത്രാലയങ്ങള്‍ക്ക് റാങ്കിങ് ഏര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. വ്യാപാര-വ്യവസായ സംരംഭങ്ങള്‍ സുഗമമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്.

വന്‍കിട വ്യവസായികള്‍, വ്യവസായ സംഘടനകള്‍, വ്യാപാരി കൂട്ടായ്മകള്‍ സ്റ്റാര്‍ട്ടപ്പ് പ്രതിനിധികള്‍ തുടങ്ങിയവരുമായി ഉന്നത ഉദ്യോഗസ്ഥര്‍ ഇത് സംബന്ധിച്ച കൂടിയാലോചനകള്‍ നടത്തി വരികയാണ്. മന്ത്രാലയങ്ങള്‍ റാങ്കിങ് നല്‍കുന്നത് സംബന്ധിച്ച് ഉടനെ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയേക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു മന്ത്രാലയം സുഗമമാക്കുന്ന ഏകജാലക പദ്ധതി ക്ലിയറന്‍സുകളുടെ എണ്ണം, ഈ അംഗീകാരങ്ങള്‍ക്കായി എടുത്ത സമയം, ഒരു പുതിയ യൂണിറ്റ് സ്ഥാപിക്കാന്‍ ആവശ്യമായ പെര്‍മിറ്റുകളുടെ എണ്ണം, ചെലവഴിച്ച ബജറ്റ് വിഹിതത്തിന്റെ ആകെ ശതമാനം എന്നിവയടക്കം ഉള്‍പ്പെടുത്തിയാകും റാങ്കിങ് നല്‍കുക.

സൃഷ്ടിച്ച ഫിസിക്കല്‍ ഫയലുകളുടെ എണ്ണം, ഓരോ മാസവും ഉന്നയിക്കപ്പെട്ട പരാതിയുടേയും അത് പരിഹരിച്ചതിന്റേയും രേഖകള്‍, വ്യാവസായിക ഇടപെടലുകള്‍ തുടങ്ങിയവും പരിഗണനക്ക് വരും.

പരമാവധി ഫിസിക്കല്‍ ഫയലുകള്‍ സൃഷ്ടിക്കുന്നത് നിരുത്സാഹപ്പെടുത്തുക എന്നത് സര്‍ക്കാരിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. മന്ത്രാലയങ്ങള്‍ അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഡിജിറ്റലിലേക്ക്‌ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മേല്‍പറഞ്ഞ ഘടങ്ങള്‍ കൂടാതെ മന്ത്രാലയങ്ങളുടെ പ്രകടനം അളക്കുന്നതിന് മറ്റു ചില അളവുകോലുകള്‍കൂടി സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നുണ്ട്.

മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും വെബ്സൈറ്റുകളിലേക്ക്‌ എളുപ്പത്തിലുള്ള ആക്സസ്, അതിന്റെ പ്രോഗ്രാമുകള്‍ക്കുള്ളില്‍ ഡിജിറ്റല്‍ ഇന്ത്യ ആപ്പുകളുടെ പ്രയോഗം, വകുപ്പ് ആസ്ഥാനങ്ങളിലും മറ്റ് കെട്ടിടങ്ങളിലും സോളാറിന്റെയും മറ്റ് പുനരുപയോഗ ഊര്‍ജത്തിന്റെയും വസ്തുക്കളുടെയും ഉപയോഗം എന്നിവയും അളവുകോലായി വരും.

കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അടുത്തിടെ സമാനമായ രീതിയില്‍ റാങ്കിങ് ഏര്‍പ്പെടുത്തിയിരുന്നു. റെയില്‍ വികാസ് നിഗം ലിമിറ്റഡ്, ദേശീയ പിന്നാക്ക ധനകാര്യ വികസന കോര്‍പ്പറേഷന്‍, ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഈ റാങ്കിങ് പട്ടികയില്‍ മികച്ച പ്രകടനമാണ്‌ കാഴ്ചവെച്ചിട്ടുള്ളത്.

മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ്, നാഷണല്‍ റിസര്‍ച്ച് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍, ഫെറോ സ്‌ക്രാപ് നിഗം ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ റാങ്കിങില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചിട്ടുള്ളവയാണ്.

Related posts

ഓൺ‍ലൈന്‍ സേവനത്തിന് നേരിട്ട് അപേക്ഷ വേണ്ടെന്ന് സര്‍ക്കാര്‍; ‘വാഹന്‍’ പാതിവഴിയിലെന്ന് ജീവനക്കാര്‍

Aswathi Kottiyoor

ലോക്ഡൗൺ കൃത്യമായി പാലിച്ചാൽ രണ്ടാഴ്ചകൊണ്ട് കേസുകൾ കുറയുമെന്ന് പ്രതീക്ഷ -മന്ത്രി ശൈലജ…………..

നേപ്പാളില്‍ 72 പേരുമായി വിമാനം തകര്‍ന്നുവീണ് കത്തിയമര്‍ന്നു; 40-ല്‍ അധികം പേർ മരിച്ചു.*

Aswathi Kottiyoor
WordPress Image Lightbox