28.7 C
Iritty, IN
October 7, 2024
  • Home
  • Kerala
  • ഇ​ന്ത്യ​യി​ലേത് ഏ​റ്റ​വും ബൃ​ഹ​ത്താ​യ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് : ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ
Kerala

ഇ​ന്ത്യ​യി​ലേത് ഏ​റ്റ​വും ബൃ​ഹ​ത്താ​യ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് : ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ

ഇ​ന്ത്യ​യു​ടെ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വി​ന് ന​ൽ​കു​ന്ന എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും തു​ട​രു​മെ​ന്ന് ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ. ഇ​ന്ത്യ​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നെ ലോ​ക​ത്തി​ലെ ത​ന്നെ ഏ​റ്റ​വും ബൃ​ഹ​ത്താ​യ വാ​ക്‌​സി​നേ​ഷ​ൻ ഡ്രൈ​വ് എ​ന്നാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സെ​ക്ര​ട്ട​റി ജ​ന​റ​ലി​ന്‍റെ വ​ക്താ​വ് സ്റ്റീ​ഫ​ൻ ദു​ജാ​റി​ക് വി​ശേ​ഷി​പ്പി​ച്ച​ത്.

രാ​ജ്യ​ത്തെ 60 കോ​ടി​യോ​ളം ജ​ന​ങ്ങ​ളി​ലേ​ക്ക് വാ​ക്‌​സി​ൻ എ​ത്തി​ച്ച​താ​യും അ​ദ്ദേ​ഹം പറഞ്ഞു. യു​എ​ന്നി​ന്‍റെ പ്ര​തി​ദി​ന മാ​ദ്ധ്യ​മ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഐ​ക്യ​രാ​ഷ്‌​ട്ര​സ​ഭ​യു​ടെ ഇ​ന്ത്യ​ൻ കോ​ർ​ഡി​നേ​റ്റ​ർ ഷോം​ബി ഷാ​ർ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ത്യ​യി​ലെ കോവിഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ശ​ക്ത​മാ​യ പി​ന്തു​ണ ന​ൽ​കു​ന്ന​ത് തു​ട​രു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ​ർ​വൈ​ല​ൻ​സ് ശ​ക്തി​പ്പെ​ടു​ത്തു​ക, പ്ര​തി​രോ​ധ ഘ​ട​ക​ങ്ങ​ൾ നീ​രീ​ക്ഷി​ക്കു​ക, ലാ​ബ് ക​പ്പാ​സി​റ്റി ത്വ​രി​ത​പ്പെ​ടു​ത്തു​ക, കൂ​ടു​ത​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന ആ​ശ​യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രെ പ​രി​ശീ​ലി​പ്പി​ക്കു​ക, ജീ​വ​ൻ ര​ക്ഷാ ഉ​പാ​ധി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളി​ൽ ഐ​ക്യ​രാ​ഷ്‌​ട്ര സ​ഭ നേ​തൃ​ത്വം ന​ൽ​കു​ന്ന സം​ഘം ഇ​ന്ത്യ​യു​മാ​യി സ​ഹ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും യു​എ​ൻ വ്യ​ക്ത​മാ​ക്കി.

റി​സ്‌​ക് ക​മ്യൂ​ണി​ക്കേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തി​നോ​ട​കം 1.3 ദ​ശ​ല​ക്ഷം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി​യ​താ​യും യു​എ​ൻ അ​റി​യി​ച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; ഉച്ചയ്ക്കു ശേഷം മഴ കനക്കും; മലയോര മേഖലകളിൽ ജാഗ്രതാ നിർദ്ദേശം; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

Aswathi Kottiyoor

അടിവസ്ത്രം അഴിപ്പിച്ചതോടെ മുടി മുന്നിലിട്ടാണ് പരീക്ഷ എഴുതിയത്; പോകുമ്പോള്‍ ഇടാനും സമ്മതിച്ചില്ല’.*

Aswathi Kottiyoor

പ്രാണീജന്യ രോഗനിയന്ത്രണം: വെക്ടർ കൺട്രോൾ യൂണിറ്റുകൾ ശക്തിപ്പെടുത്തും- മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox