24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • “ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ല്‍ കു​റ​വ് വ​രു​ത്തി​യി​ട്ടി​ല്ല’
kannur

“ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ല്‍ കു​റ​വ് വ​രു​ത്തി​യി​ട്ടി​ല്ല’

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ സി​റ്റി റോ​ഡ് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ള​പ​ട്ട​ണം മ​ന്ന ജം​ഗ്ഷ​ന്‍ മു​ത​ല്‍ ചാ​ല ന്യൂ ​ബൈ​പ്പാ​സ് ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള റോ​ഡ് വി​ക​സ​ന​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ഷ്ട​പ​രി​ഹാ​ര പാ​ക്കേ​ജി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ലെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് പ്ര​ചാ​ര​ണ​ങ്ങ​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.

ക​ര​ട് പു​ന​ര​ധി​വാ​സ -പു​നഃ​സ്ഥാ​പ​ന പാ​ക്കേ​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ പാ​ക്കേ​ജ് ക​ര​ട് മാ​ത്ര​മാ​ണ്. ആ​ക്ഷേ​പ​ങ്ങ​ള്‍ പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യ ശേ​ഷം ഇ​തു കൂ​ടി പ​രി​ഗ​ണി​ച്ച് മാ​ത്ര​മേ കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ള്‍​ക്കു​ള്ള പു​ന​ര​ധി​വാ​സ – പു​നഃ​സ്ഥാ​പ​ന ആ​നു​കൂ​ല്യം അ​ന്തി​മ​മാ​യി പ്ര​ഖ്യാ​പി​ക്കു​ക​യു​ള്ളൂ.

2017 ഡി​സം​ബ​ര്‍ 29 ലെ ​സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് പ്ര​കാ​രം കു​ടി​യൊ​ഴി​ക്ക​പ്പെ​ടു​ന്ന വ്യാ​പാ​രി​ക​ളെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ടു​ത്തി ധ​ന​സ​ഹാ​യ തു​ക നി​ര്‍​ണ​യി​ച്ചി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് വാ​ണി​ജ്യ വാ​ട​ക​ക്കാ​രാ​യ വ്യാ​പാ​രി​ക​ള്‍​ക്ക് അ​ര്‍​ഹ​ത​യ്ക്ക​നു​സ​രി​ച്ച് ര​ണ്ടു ല​ക്ഷം രൂ​പ വ​രെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കും. ആ​ക്ഷേ​പ​മു​ള്ള​വ​ര്‍​ക്ക് എ​ല്‍​എ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ മു​മ്പാ​കെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ള്‍ സ​ഹി​തം ഹാ​ജ​രാ​ക്കി ‍ വ്യ​ക്ത​ത വ​രു​ത്താ​ം.

Related posts

ക്ഷേത്ര കവർച്ച; കുറ്റവാളികൾക്കെതിരെ കർശന നിയമ നടപടി വേണം: ദേവസ്വം എംപ്ലോയീസ് യൂണിയൻ…………

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 446 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor

ജില്ലയില്‍ 1374 പേര്‍ക്ക് കൂടി കൊവിഡ് : 1328 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox