24.6 C
Iritty, IN
October 5, 2024
  • Home
  • Iritty
  • വീർപ്പാട് എസ് എൻ കോളേജ് ഒറ്റക്കെട്ടായി സംരക്ഷിക്കും; സംരക്ഷണ സമിതി
Iritty

വീർപ്പാട് എസ് എൻ കോളേജ് ഒറ്റക്കെട്ടായി സംരക്ഷിക്കും; സംരക്ഷണ സമിതി

ഇരിട്ടി: മലയോര മേഖലയിലേതുൾപ്പെടെ എല്ലാ വിഭാഗത്തിലുമുള്ള നിർധനരായ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനു വേണ്ടി എസ്എൻഡിപി യോഗം നേരിട്ട് സ്ഥാപിച്ച വീർപ്പാട് ശ്രീ നാരായണ ഗുരു കോളേജിനെ തകർക്കാനുള്ള സാമൂഹ്യ വിരുദ്ധരുടെ ഇടപെടൽ ഒറ്റക്കെട്ടായി നേരിടാൻ ഇരിട്ടി എസ് എൻ ഡി പി യോഗം വിളിച്ചുചേർത്ത കോളേജ് സംരക്ഷണസമിതി തീരുമാനം. മാതൃകാപരമായ രീതിയിൽ വിദ്യാഭ്യാസവും കലാകായിക പ്രവർത്തനങ്ങളും മുമ്പോട്ടു കൊണ്ടുപോവുകയും കഴിഞ്ഞ അഞ്ചുവർഷമായി കണ്ണൂർ യൂണിവേഴ്സിറ്റി തലത്തിൽ കോളേജ് തിളക്കമാർന്ന വിജയം നേടിയെടുക്കുകയും ചെയ്തിരുന്നു. കോളേജിനെ തകർക്കുവാനുള്ള ലക്ഷ്യത്തോടുകൂടി പുറത്തു നിന്നുമെത്തുന്ന ഏതാനും സാമൂഹ്യ ദ്രോഹികളുടെ ഇടപെടൽ ഉടൻ അവസാനിപ്പിക്കണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും കോളേജ് സംരക്ഷണസമിതിയുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. കോളേജിലെ വിദ്യാർഥികൾ തമ്മിൽ യാതൊരു വിധത്തിലുള്ള പ്രശ്നങ്ങളും ഇല്ലാതിരിക്കെ എന്തിനാണ് പുറത്തുള്ളവർ നുഴഞ്ഞുകയറി ഇത്തരത്തിലുള്ള അക്രമ പ്രവർത്തനങ്ങൾ കോളേജിന്റെ പരിസരത്ത് വെച്ച് നടത്തുന്നത് എന്ന് മനസ്സിലാകുന്നില്ല. കോളേജിനെ തകർക്കാനുള്ള ഈ ഗൂഡ ശ്രമത്തെ ഒറ്റക്കെട്ടായി സമുദായം നേരിടുമെന്നും ഇനിയും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ആവർത്തിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും യോഗം മുന്നറിയിപ്പു നൽകി.
കോളേജ് സംരക്ഷണ സമിതിയുടെ യോഗത്തിൽ ഇരിട്ടി എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് കെ.വി. അജി അധ്യക്ഷത വഹിച്ചു. എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി എം .ആർ. ഷാജി, യൂണിയൻ സെക്രട്ടറി പി.എൻ. ബാബു, യൂണിയൻ വൈസ് പ്രസിഡണ്ട് കെ.കെ. സോമൻ, എസ്എൻഡിപി യോഗം ഡയറക്ടർ ബോർഡ് മെമ്പർമാരായ കെ.ജി. യശോധരൻ, കെ.എം. രാജൻ, വീർപ്പാട് എസ്എൻഡിപി ശാഖ പ്രസിഡണ്ട് പി.ആർ. പ്രതീഷ്, വൈസ് പ്രസിഡണ്ട് ടി.എൻ. കുട്ടപ്പൻ, സെക്രട്ടറി യു.എസ്. അഭിലാഷ്, ഭാരവാഹികളായ തറപ്പേൽ ശശി, പി.എസ്. സുരേന്ദ്രൻ, വി.ആർ. രാജേഷ്, ടി.എസ്. ശ്രീനിഷ് എന്നിവർ സംസാരിച്ചു.

Related posts

മലയോര മേഖലയിൽ കൂട്ട ആന്റിജൻ – ആർ.ടി.പി.സി.ആർ. പരിശോധനകൾ ആരംഭിച്ചു

Aswathi Kottiyoor

നല്ല നാളേയ്ക്ക് മരം നട്ട് പരിസരം ശുചീകരിച്ച് ഒരുമ റെസ്ക്യൂ ടീം

Aswathi Kottiyoor

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​രി​ട്ടി ഗ്രീ​ൻ​ലീ​ഫി​ന്‍റെ സ​ഹാ​യ​ഹ​സ്തം

Aswathi Kottiyoor
WordPress Image Lightbox