28.3 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ആസിഡ്‌ ആക്രമണം നേരിട്ടവർക്ക് കെഎസ്‌ആർടിസിയിൽ യാത്രാ ഇളവ്‌
Kerala

ആസിഡ്‌ ആക്രമണം നേരിട്ടവർക്ക് കെഎസ്‌ആർടിസിയിൽ യാത്രാ ഇളവ്‌

ആസിഡ്‌ ആക്രമണത്തിലെ ഇരകൾക്ക്‌ കെഎസ്‌ആർടിസിയിൽ യാത്രാ നിരക്കിൽ ഇളവ്‌. സ്വന്തം സ്ഥലത്തുനിന്ന്‌ 40 കിലോമീറ്റർ ചുറ്റളവിൽ 50 ശതമാനം ടിക്കറ്റ്‌ നിരക്ക്‌ മാത്രമേ ഇവരിൽനിന്ന്‌ ഈടാക്കൂ. 40 ശതമാനം അവശതയുള്ളവർക്കാണ്‌ ഇളവ്‌.

നേരത്തേ ഉൾപ്പെടാതിരുന്ന 16 ഭിന്നശേഷി വിഭാഗത്തിന്‌ കൂടി സമാന ഇളവ്‌ അനുവദിച്ചു. കാഴ്ച കുറവുള്ളവർ, കുഷ്‌ഠരോഗ മുക്തർ, കേൾവി പരിമിധി, ഡ്വാർഫിസം, മാനസിക പ്രശ്‌നങ്ങൾ, പ്രത്യേക പഠന വൈകല്യം, സ്‌ക്ലെറൊസിസ്‌, തലാസീമിയ, ഹീമോഫീലിയ, അരിവാൾ രോഗം എന്നിവയുള്ളവർ, ഓട്ടിസം ബാധിതർ, മസ്‌കുലാർ ഡിസ്‌ട്രോഫിയുള്ളവർ, നാഡീവ്യൂഹത്തിന്‌ പ്രശ്‌നമുള്ളവർ, ബധിരതയും അന്ധതയും പോലെ ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർ, പാർക്കിൻസൺസ്‌ രോഗികൾ എന്നിവർക്കാണ്‌ ആനുകൂല്യം.

Related posts

നിപ ബാധിച്ച് മരണപ്പെട്ടവരുടെ ആകെ ആകെ സമ്പര്‍ക്കപ്പട്ടികയില്‍ 168 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

ക്യാമറ തന്നെ നിയമലംഘനം; സ്വകാര്യത മാനിക്കാതെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തുന്നത് കുറ്റകരം

Aswathi Kottiyoor

പാചകവാതക വില കുത്തനെ കൂട്ടി

Aswathi Kottiyoor
WordPress Image Lightbox