24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നവരെ നിലയ്ക്കു നിർത്തണം: ജാഗ്രതാ സമിതി
Kerala

നിയമ സംവിധാനങ്ങളെ വെല്ലുവിളിക്കുന്നവരെ നിലയ്ക്കു നിർത്തണം: ജാഗ്രതാ സമിതി

ഈ അടുത്ത നാളിലെ ഒരു കോടതിവിധിയുടെ പശ്ചാത്തലത്തിൽ, പരാതി നൽകിയവർക്കു നീതി വാങ്ങിക്കൊടുക്കാൻ എന്ന വ്യാജേന സാമൂഹിക- സാംസ്കാരിക മേഖലകളിൽ അരങ്ങേറുന്ന ചില പ്രവണതകൾ അപലപനീയമെന്നു കെസിബിസി ഐക്യജാഗ്രത കമ്മീഷൻ.

കത്തോലിക്കാസഭയെക്കുറിച്ചും സഭ അനുശാസിക്കുന്ന ജീവിതക്രമങ്ങളെകുറിച്ചും വിശിഷ്യാ, സന്ന്യാസ സമർപ്പണ ജീവിതത്തെകുറിച്ചും വാസ്തവ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമായ രീതിയിൽ സംഘടിതമായ പ്രചാരണങ്ങൾ നടക്കുന്നതിന് പിന്നിൽ നിക്ഷിപ്ത താത്പര്യക്കാരാണെന്നും പത്രക്കുറിപ്പിൽ കെസിബിസി ഐക്യജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പറയുന്നു.

ഈ ഒരു വിഷയത്തിൽ മാത്രമല്ല, കത്തോലിക്കാസഭയുമായി ബന്ധപ്പെട്ട് അടുത്ത കാലങ്ങളിലായി ഉയർന്നുവന്ന എല്ലാ വിവാദങ്ങളിലും ഇത്തരക്കാരുടെ അധാർമികവും നിയമവിരുദ്ധവുമായ ഇടപെടൽ സംശയിക്കാം.

ഈ നാട്ടിലെ മുഖ്യധാരാ മാധ്യമങ്ങളെയും ചില സാംസ്കാരിക, സാമൂഹിക പ്രവർത്തകരെയും സ്വാധീനിച്ചും സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗിച്ചും കത്തോലിക്കാസഭാവിരുദ്ധ പൊതുവികാരം സൃഷ്ടിക്കാൻ രാജ്യത്തിലെ വ്യവസ്ഥാപിത നീതിന്യായ കോടതികളെ പോലും പരസ്യമായി വെല്ലുവിളിക്കുന്ന മാധ്യമ-സാംസ്കാരിക ഇടപെടലുകൾ നിയമ നടപടികൾക്കു വിധേയമാക്കപ്പെടേണ്ടതുമാണ്.

വർഗീയ ധ്രുവീകരണത്തിനും ഇതര സമുദായ – മത സംഘർഷങ്ങൾക്കും വഴിയൊരുക്കി കേരളത്തെ കലാപഭൂമിയാക്കാനും, മയക്കുമരുന്ന് – സ്വർണ കടത്തുകളും ഹവാല ഇടപാടുകളും നടത്തി കേരളത്തിന്‍റെ സാമ്പത്തികവും സാമൂഹികവുമായ സുസ്ഥിതി തകർക്കാനും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നവരുടെ ഗൂഢശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ബഹുമാനപ്പെട്ട സർക്കാരും ക്രമസമാധാന – നീതി ന്യായ വകുപ്പുകളും ഇടപെടേണ്ടിയിരിക്കുന്നു.

നിയമത്തിന്‍റെ വഴിയിൽനിന്നു വ്യതിചലിച്ച് ആൾകൂട്ടത്തെ ഇളക്കിവിട്ടുള്ള മാധ്യമവിചാരണയും സ്ഥാപിത താത്പര്യങ്ങൾക്കനുസരിച്ചുള്ള വിധിതീർപ്പുകളും കോടതിയെയും നീതിന്യായ സംവിധാനങ്ങളെയും പരസ്യമായി അവഹേളിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന ശൈലിയും അരാജകത്വത്തിന്‍റെ ലക്ഷണങ്ങളാണ്.

നിയമം അനുശാസിക്കുന്ന രീതിയിൽ നീതിക്കും ന്യായത്തിനും വേണ്ടി മുന്നോട്ടുപോകുവാൻ ആർക്കും സാധ്യമായ ഈ രാജ്യത്തു കോടതിവിധികളെ തെല്ലും മാനിക്കാത്ത സമീപനം തിരുത്തപ്പെടേണ്ടതുണ്ട്.

ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായ മത സംവിധാനങ്ങളെയും കത്തോലിക്കാ സഭയെയും സഭയുടെ ഭാഗമായ സന്ന്യാസ ജീവിത ശൈലിയെയും ഈ ജനാധിപത്യ രാജ്യത്തിന്‍റെ വ്യവസ്ഥാപിത സംവിധാനങ്ങളെയും സമാധാനാന്തരീക്ഷത്തെയും തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഗൂഢശക്തികളെ പൊതുസമൂഹം തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണം.

നീതിന്യായ വ്യവസ്ഥിതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ നീക്കങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറാവണമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

Related posts

എഐ സാങ്കേതിക വിദ്യയിലൂടെ കുറ്റവാളികളെ തിരിച്ചറിയാൻ കേരള പൊലീസ്

Aswathi Kottiyoor

കൂ​ടു​ത​ൽ വ​ന​മേ​ഖ​ല​ സം​സ്ഥാ​നം മ​ധ്യ​പ്ര​ദേ​ശാണെന്ന് സർവേ

Aswathi Kottiyoor

ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തിൽ വൻ വീ​ഴ്ച

Aswathi Kottiyoor
WordPress Image Lightbox