• Home
  • Thiruvanandapuram
  • പോലീസിലും കോവിഡ് പടരുന്നു;20 ദിവസത്തിനിടെ 1300 രോഗികൾ
Thiruvanandapuram

പോലീസിലും കോവിഡ് പടരുന്നു;20 ദിവസത്തിനിടെ 1300 രോഗികൾ


സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാംതരംഗം വ്യാപിക്കുന്നത് മുന്നണി പോരാളികളായ പോലീസിനെയും ബാധിക്കുന്നു. ഈ മാസം ഒന്നുമുതൽ 19 വരെ മാത്രം സംസ്ഥാനത്ത് 1317 പേർക്ക് കോവിഡ് ബാധിച്ചു. തിരുവനന്തപുരം സിറ്റിയിൽ ഇതുവരെ 188 പേർക്കും റൂറൽ ജില്ലയിൽ 87 പേർക്കും രോഗം ബാധി ച്ചു. മറ്റു ജില്ലകളിലും കോവിഡ് കാര്യമായി പടരുകയാണ്. കോവിഡ് രോഗികളുടെ എണ്ണം രണ്ടക്കത്തിൽ ആയി രുന്നുവെങ്കിൽ 12 മുതൽ അത് മൂന്നക്കത്തിലേക്കു കുതിച്ചു. 19-ന് മാത്രം 154 പോലീസു കാർക്കാണ് രോഗം ബാധിച്ചത്. ബറ്റാലിയനുകളിലും മറ്റും രോഗികളുടെ എണ്ണം കുറവാണെങ്കിലും ലോക്കൽ സ്റ്റേഷനുകളിൽ രോഗം വ്യാപിക്കുന്നത് ദൈനംദിനപ്രവർത്തനങ്ങ ളെ ബാധിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു തരംഗകാലത്തും ലഭിച്ചി രുന്ന സഹായങ്ങൾ ഇപ്പോൾ ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ ആരോപിച്ചു.

Related posts

നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം; സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതി, വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം’, തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ…

Aswathi Kottiyoor

ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കൈ താങ്ങായി യുണൈറ്റഡ് മർച്ചന്റ് ചേമ്പറിന്റെ:ആർദ്രം കുടുംബ സഹായ പദ്ധതി ചർച്ചയാകുന്നു

Aswathi Kottiyoor

അധ്യാപകര്‍ക്ക് ഇനി മുതല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല; പഠിപ്പിക്കട്ടെയെന്ന് ഹൈക്കോടതി……….

Aswathi Kottiyoor
WordPress Image Lightbox