23.8 C
Iritty, IN
October 5, 2024
  • Home
  • kannur
  • മിനി ഹൈമാസ്റ്റ് ലൈറ്റിനോട് അധികൃതരുടെ അവഗണന
kannur

മിനി ഹൈമാസ്റ്റ് ലൈറ്റിനോട് അധികൃതരുടെ അവഗണന

കച്ചേരിക്കടവ് പാലത്തിന് സമീപമുള്ള മിനി ഹൈമാസ്റ്റ് ലൈറ്റിനോട് അധികൃതരുടെ അവഗണന തുടരുന്നു. അയ്യംകുന്ന് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സ്ഥാപിച്ച ലൈറ്റുകൾ കണ്ണടച്ചിട്ട് മാസങ്ങൾ ഏറെയായിട്ടും തകരാർ പരിഹരിക്കാൻ തയ്യാറാകാത്ത അധികൃതരുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്.

ഒരു വർഷം മുൻപ് സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റാണ് രണ്ട് മാസം പ്രവർത്തിച്ച ശേഷം നിലച്ചത്. ലൈറ്റ് പ്രവർത്തിച്ചിരുന്ന സമയങ്ങളിൽ ജനങ്ങൾക്കും യാത്രക്കാർക്കും ഏറെ പ്രയോചനകരമായിരുന്നു. ലൈറ്റുകൾ മിഴി അണച്ചതോടെ സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായി കച്ചേരിക്കടവ് പാലവും സമീപ പ്രദേശങ്ങളും മാറിയിരിക്കുകയാണ്. അധികാരികളുടെ കെടുകാര്യസ്ഥതയാണ് തകരാർ പരിഹരിക്കാൻ വൈകുന്നതെന്നാണ് മേഖലയിലെ വ്യാപാരികളുടെ ആക്ഷേപം. എത്രയും വേഗം തകരാറുകൾ പരിഹരിച്ച് യാത്രക്കാർക്ക് ഉപകരിക്കും വിധം മിനി ഹൈമാസ്റ്റ് ലൈറ്റ് യാഥാർത്ഥ്യമാക്കണമെന്നാണ് ജനങ്ങളും ആവശ്യപ്പെടുന്നത്.

Related posts

കോവിഡ് തീവ്രവ്യാപനം: അടിയന്തര ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി…………

Aswathi Kottiyoor

ജില്ലയില്‍ ഇന്ന്177 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു………

Aswathi Kottiyoor

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ ആ​കെ 6,986 സ​ര്‍​വീ​സ് വോ​ട്ട​ര്‍​മാ​ര്‍.

Aswathi Kottiyoor
WordPress Image Lightbox