23.6 C
Iritty, IN
November 21, 2024
  • Home
  • Thiruvanandapuram
  • വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു
Thiruvanandapuram

വിദ്യാഭ്യാസ മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചു

വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. രോഗബാധയെത്തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ഓഫീസില്‍ കൊവിഡ് പടരുന്ന സാഹചര്യമുണ്ടായതിനെത്തുടര്‍ന്ന് അവിടെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തില്‍ മന്ത്രി ഉള്‍പ്പെടെ നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗബാധിതനാണെന്ന് കണ്ടെത്തിയത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

വനം, ആരോഗ്യം, ദേവസ്വം മന്ത്രിമാരുടെ ഓഫീസുകളും കൊവിഡ് ഭീഷണിയില്‍ തന്നെയാണ്. സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യവും നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും രോഗ ഭീതിയില്‍ തന്നെയാണ്. ഇതോടെ സെക്രട്ടറിയേറ്റില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സാമ്പത്തികവര്‍ഷം അവസാനിക്കുന്നതില്‍ പദ്ധതി നടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Related posts

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് മാറ്റമില്ല; പുതിയ മാര്‍ഗരേഖ പുറത്തിറക്കും വിദ്യാഭ്യാസ മന്ത്രി

Aswathi Kottiyoor

സ്വകാര്യ ലാബുകളില്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റിന് 500 രൂപ; സര്‍ക്കാര്‍ ഉത്തരവിറങ്ങി….

Aswathi Kottiyoor

കെഎസ്ആര്‍ടിസി ജീവനക്കാരുടെ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

Aswathi Kottiyoor
WordPress Image Lightbox