27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • പായത്തെ പ്ലാസ്റ്റിക്ക് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.
Iritty

പായത്തെ പ്ലാസ്റ്റിക്ക് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു.

പായത്തെ പ്ലാസ്റ്റിക്ക് മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. എ. ഡി. എം കെ. കെ ദിവാകരൻ ഇന്ന് നടന്ന ചടങ്ങിൽ പ്രഖ്യാപനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി രജനി അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ പദ്ധതി വിശദീകരണം നടത്തി.

വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് എം വിനോദ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ. എൻ പത്മാവതി, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംങ്ങ് കമ്മിറ്റി അധ്യക്ഷൻമാരായ പി. എൻ ജെസ്സി, മുജീബ് കുഞ്ഞിക്കണ്ടി, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പി പ്രകാശൻ, സുശീൽബാബു, ബെന്നിച്ചൻ മഠത്തിനകം, ഡെന്നീസ് മാണി, അജയൻ പായം, പി. കെ ചന്ദ്രൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി. ഡി തോമസ് എന്നിവർ സംസാരിച്ചു.

ഒറ്റത്തവണ ഉപയോഗമുള്ള മുഴുവൻ പ്ലാസ്റ്റിക്ക് ഉത്പ്പന്നങ്ങളും വാങ്ങുകയോ, വില്ക്കുകയോ, കൊണ്ടുപോവുകയോ ചെയ്യില്ലെന്ന ലക്ഷ്യലേക്ക് പഞ്ചായത്തിനെ പ്രാപ്തമാക്കുന്ന നടപടികളും പ്രവർത്തനങ്ങളും നേരത്തെ പൂർത്തിയാക്കിയിരുന്നു.

കടകളിലും വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക്ക് വിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്തുന്നതിനായി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനയും ആഴ്ച്ചകളിൽ പല ദിവസങ്ങളിലായി നടത്തും.

Related posts

ഇടുക്കിയിൽ ഒരുദിവസം ഉയർന്നത്‌ മൂന്നടി വെള്ളം ; ജലനിരപ്പ്‌ 2313.36 അടി

Aswathi Kottiyoor

ആറളം ഫാമിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം..

Aswathi Kottiyoor

പൂത്തുലഞ്ഞ് കൈവരികൾ – ഇരിട്ടി നഗരം പുതു മോടിയിലേക്ക്

Aswathi Kottiyoor
WordPress Image Lightbox