24.1 C
Iritty, IN
October 5, 2023
  • Home
  • Iritty
  • ആറളം ഫാമിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം..
Iritty

ആറളം ഫാമിൽ കാട്ടാന ഇറങ്ങി; വ്യാപക കൃഷി നാശം..

ഇരിട്ടി: ആറളം ഫാമിൽ കാട്ടാന ഇറങ്ങി വ്യാപക കൃഷി നാശം, 150 ഓളം വാഴകളും തെങ്ങും മറ്റ് വിളകളും കാട്ടാനക്കൂട്ടം നശിപ്പിച്ചു. ഫാമിലെ പതിമൂന്നാം ബ്ലോക്കിൽ പതിനെട്ട് പേർ ചേർന്ന സ്വാശ്രയ സംഘത്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൃഷിയാണ് കാട്ടാനകള്‍ നശിപ്പിച്ചത്.

കഴിഞ്ഞ വർഷം കർഷകർക്കുള്ള സംസ്ഥാന സർക്കാരിന്റെ മാതൃക കൃഷിത്തോട്ടത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ലഭിച്ച കൃഷിത്തോട്ടമാണ് കാട്ടനയുടെ ആക്രമണത്തിൽ നിലം പരിശായത്. വൈദ്യുതി വേലി ഉൾപ്പെടെ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒന്നും ഫലപ്രദമല്ലെന്നാണ് കർഷകർ പറയുന്നത്. ഇന്നലെ രാത്രി 9 മണിയോടെ ആണ് കാട്ടാന എത്തി കൃഷി നശിപിച്ചത്. വനം വകുപ്പ് അധികൃതരെ വിവരമറിയിക്കുന്നുണ്ടെങ്കിലും യാതൊരു വിധ നടപടികളും ഉണ്ടാവുന്നില്ലെന്നും കർഷകർ ആരോപിച്ചു.

Related posts

ഗിൽഡ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു

𝓐𝓷𝓾 𝓴 𝓳

നാല് വയസ്സുകാരിക്ക് ചികിൽസ സഹായ ഹസ്തവുമായി വാട്‌സപ്പ് കൂട്ടായ്മ

ജലനിധിയുടെ പമ്പ് ഹൗസിൽ തീപിടിച്ച് മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു കുടിവെള്ളവിതരണം മുടങ്ങിയത് 1100 ഓളം കുടുംബങ്ങൾക്ക്

WordPress Image Lightbox