24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സാമൂഹ്യക്ഷേമ പെൻഷൻ : മസ്‌റ്ററിങ്‌ ഫെബ്രുവരി ഒന്നുമുതൽ
Kerala

സാമൂഹ്യക്ഷേമ പെൻഷൻ : മസ്‌റ്ററിങ്‌ ഫെബ്രുവരി ഒന്നുമുതൽ

സാമൂഹ്യസുരക്ഷാ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കളിൽ അർഹർക്ക്‌ മസ്‌റ്ററിങ്ങിന്‌ അവസരം. ഫെബ്രുവരി ഒന്നുമുതൽ ഇരുപതുവരെ അക്ഷയ കേന്ദ്രങ്ങൾ വഴി മസ്റ്ററിങ്‌ നടത്താം. ‌2019 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷ/ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിക്കപ്പെട്ടവരിൽ മസ്‌റ്ററിങ്‌ നടത്താത്തവർക്കാണ്‌ അവസരം.

കിടപ്പുരോഗികളായ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിൽച്ചെന്ന് മസ്റ്ററിങ്‌ നടത്തുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന്‌ ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. കിടപ്പുരോഗികളുമായി ബന്ധപ്പെട്ടവർ അറിയിക്കുന്ന മുറയ്‌ക്കായിരിക്കും നടപടി.
ബയോമെട്രിക് മസ്റ്ററിങ്ങിൽ പരാജയപ്പെടുന്നവർക്ക് തദ്ദേശഭരണ സ്ഥാപനം അല്ലെങ്കിൽ ഗുണഭോക്താക്കൾ അംഗങ്ങളായിട്ടുള്ള ക്ഷേമനിധി ബോർഡുകൾ മുഖേന ഫെബ്രുവരി 28 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിങ്‌ പൂർത്തിയാക്കാം. മസ്‌റ്ററിങ്‌ ചെലവ് സർക്കാർ വഹിക്കും.

Related posts

രാ​സ​വ​ളം, കീ​ട​നാ​ശി​നി​ വി​ലകൾ കു​തി​ച്ചു​യ​രു​ന്നു; ക​ാർ​ഷ​ികോത്പ​ന്ന​ങ്ങ​ളു​ടെ വി​ല താ​ഴേ​ക്ക്

Aswathi Kottiyoor

ക​​​​ര​​​​ട് ബി​​​​ൽ പ​​​​ഴു​​​​ത​​​​ട​​​​ച്ചു​​​​ള്ള​​​​താ​​​​ക്കാ​​​​ൻ മൂ​​​​ന്നു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സ്ഥി​​​​തി പ​​​​ഠി​​​​ക്കാ​​​​ൻ സ​​​​മി​​​​തി

Aswathi Kottiyoor

തദ്ദേശ സ്ഥാപനങ്ങളിലെ ഫയലിൽ കുരുങ്ങി കിടക്കുന്നവർ അദാലത്തിൽ പങ്കെടുത്ത് പരിഹാരം കാണണം: മന്ത്രി

Aswathi Kottiyoor
WordPress Image Lightbox