കർണാടക മുൻ മന്ത്രിയും മുൻ ചീഫ് സെക്രട്ടറിയുമായിരുന്ന ജെ.അലക്സാണ്ടർ(83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ദിരാനഗർ ചി·യ മിഷൻ ആശുപത്രിയിലായിരുന്നു അന്ത്യം.
മലയാളിയായ അലക്സാണ്ടർ 1963ലാണ് ഐഎഎസ് നേടിയത്. 1992ൽ ചീഫ് സെക്രട്ടറിയായി. 1996ൽ സിവിൽ സർവീസിൽനിന്നു വിരമിച്ചതോടെ അലക്സാണ്ടർ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നു.
ബംഗളൂരുവിലെ ഭാരതി നഗർ മണ്ഡലത്തിൽനിന്നും കോണ്ഗ്രസ് ടിക്കറ്റിൽ എംഎൽഎയായി. തുടർന്ന് 2003ൽ എസ്.എം. കൃഷ്ണ മന്ത്രിസഭയിൽ ടൂറിസം മന്ത്രിയായി. കർണാടക പിസിസി വൈസ് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.