ന്യൂഡൽഹി രാജ്യത്ത് 24 മണിക്കൂറില്‍ 2,47,417 കോവിഡ് ബാധിതര്‍, 380മരണം. 236 ദിവസത്തിനിടയിലെ ഏറ്റവും വലിയ രോഗക്കുതിപ്പ്. ഒറ്റദിവസത്തില്‍ 27 ശതമാനം വര്‍ധന. രോഗസ്ഥിരീകരണ നിരക്ക് 13.11 ശതമാനം. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 10.80 ശതമാനം. രാജ്യത്ത് ബാധിതര്‍ 5488. മഹാരാഷ്ട്രയിൽ ഒറ്റദിവസം 46,723 പേർക്കും ഡൽഹിയിൽ 27,561 പേർക്കും കോവിഡ്. ഡൽഹിയിൽ രോഗസ്ഥിരീകരണ നിരക്ക് 26 ശതമാനം. രാജ്യത്ത് പലഭാഗത്തും കോവിഡ് കൂട്ടവ്യാപനം റിപ്പോര്‍ട്ട് ചെയ്യുന്നു. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.