24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വം: കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ
Kerala

വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​ക്ക​ൾ മ​രി​ച്ച സം​ഭ​വം: കാ​ർ ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ട് യു​വാ​ക്ക​ള്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. കൂ​ട്ടു​പു​ഴ തൊ​ട്ടി​പ്പാ​ലം സ്വ​ദേ​ശി മൊ​യ്തു (50)വി​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ശ്ര​ദ്ധ​മാ​യി വാ​ഹ​നം ഓ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി യു​വാ​ക്ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ​തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ​യാ​യി​രു​ന്നു ഇ​രി​ട്ടി-​കൂ​ട്ടു​പു​ഴ റൂ​ട്ടി​ല്‍ കി​ളി​യ​ന്ത​റ​യി​ല്‍ വ​ച്ചാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കി​ളി​യ​ന്ത​റ 32-ാം മൈ​ല്‍ സ്വ​ദേ​ശി തൈ​ക്കാ​ട്ടി​ല്‍ അ​നീ​ഷ് (28), വ​ള​വു​പാ​റ സ്വ​ദേ​ശി തെ​ക്കും​പു​റ​ത്ത് അ​സീ​സ് (40) എ​ന്നി​വ​രാ​യി​രു​ന്നു മ​രി​ച്ച​ത്.

കൂ​ട്ടു​പു​ഴ ഭാ​ഗ​ത്തു​നി​ന്ന് വ​ള്ളി​ത്തോ​ട് ഭാ​ഗ​ത്തേ​ക്ക് ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന ഇ​രു​വ​രും കി​ളി​യ​ന്ത​റ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റ് ക​ഴി​ഞ്ഞ​തി​നു​ശേ​ഷം ഹൈ​സ്‌​കൂ​ളി​ന് മു​ന്നി​ലാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ച ബൈ​ക്ക് റോ​ഡി​ല്‍ നി​യ​ന്ത്ര​ണം വി​ട്ടു മ​റി​യു​ക​യും എ​തി​ര്‍​ദി​ശ​യി​ല്‍​നി​ന്നു വ​ന്ന കാ​ര്‍ ഇ​വ​രു​ടെ ദേ​ഹ​ത്ത് ക​യ​റി​യി​റ​ങ്ങി​യെ​ന്നു​മാ​യി​രു​ന്നു നി​ഗ​മ​നം.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്തി​നു സ​മീ​പം ഒ​രു വാ​ഗ​ണ്‍ ആ​ര്‍ കാ​ർ ക​ണ്ടെ​ത്തി​യി​രു​ന്നു. ഈ ​കാ​റി​ന്‍റെ മു​ന്‍​ഭാ​ഗം ത​ക​ര്‍​ന്നി​രു​ന്നു. തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ സ​മീ​പ​ത്തെ വീ​ട്ടി​ല്‍​നി​ന്നു സി​സി​ടി​വി ദൃ​ശ്യം ല​ഭി​ച്ചു.

ഈ ​ദൃ​ശ്യ​ത്തി​ല്‍ സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ കാ​റും മ​റ്റൊ​രു കാ​റും റോ​ഡി​ല്‍ വീ​ണു​കി​ട​ന്ന ഇ​രു​വ​രെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ന്ന​തു​പോ​ലു​ള്ള ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ച്ചു. എ​ന്നാ​ല്‍ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​വ​രെ​യും ഒ​രു കാ​ര്‍ മാ​ത്ര​മാ​ണ് ഇ​ടി​ച്ചു​തെ​റി​പ്പി​ച്ച​തെ​ന്നും ആ​രു​ടെ​യും ശ​രീ​ര​ത്തി​ലൂ​ടെ​യും വാ​ഹ​നം ക​യ​റി​യി​റ​ങ്ങി​യി​ട്ടി​ല്ലെ​ന്ന പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ടും ശ​രി​വ​ച്ചാ​ണ് ഒ​രു കാ​ര്‍ മാ​ത്ര​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നു വ്യ​ക്ത​മാ​യ​തെ​ന്ന് ഇ​രി​ട്ടി എ​സ്‌​ഐ ദി​നേ​ശ​ന്‍ കൊ​തേ​രി പ​റ​ഞ്ഞു.

അ​പ​ക​ടം ന​ട​ന്ന​യു​ട​ന്‍ കാ​ർ ഓ​ടി​ച്ചി​രു​ന്ന മൊ​യ്തു കാ​ർ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി. എ​ന്നാ​ൽ അ​പ​ക​ട​വി​വ​രം സ​മീ​പ​ത്തെ എ​ക്‌​സൈ​സ് ചെ​ക്ക് പോ​സ്റ്റി​ല്‍ അ​റി​യി​ച്ച​ശേ​ഷ​മാ​ണ് ഇ​യാ​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച് ര​ക്ഷ​പെ​ട്ട​തെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു.

Related posts

സംസ്ഥാനത്ത് ഉയർന്ന താപനില; സുരക്ഷാമുന്നറിയിപ്പുമായി സംസ്ഥാന ദുരന്തനിവാരണസമിതി…………..

Aswathi Kottiyoor

ഓണവിപണിയിൽ കണ്ണുംനട്ട് വ്യാപാരികൾ

Aswathi Kottiyoor

സംസ്ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധന

Aswathi Kottiyoor
WordPress Image Lightbox