25.6 C
Iritty, IN
August 19, 2024
  • Home
  • Delhi
  • രാജ്യത്ത് രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികൾ; പോസിറ്റിവിറ്റി നിരക്ക് 13.11: അതീവജാഗ്രത.
Delhi

രാജ്യത്ത് രണ്ടര ലക്ഷത്തിനടുത്ത് കോവിഡ് രോഗികൾ; പോസിറ്റിവിറ്റി നിരക്ക് 13.11: അതീവജാഗ്രത.


ന്യൂഡൽഹി∙ രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം രണ്ടര ലക്ഷത്തിനടുത്ത്. 24 മണിക്കൂറിനിടെ 2,47,417 പുതിയ കേസുകളാണ് റിപ്പോർട്ടു ചെയ്തത്. കഴിഞ്ഞ ദിവസത്തേതിലും 17 ശതമാനത്തിലധികം കേസുകളാണ് ഇന്ന് റിപ്പോർട്ടു ചെയ്തത്. 24 മണിക്കൂറിൽ 84,825 പേർ കൂടി രോഗമുക്തി നേടി. 11,17,531 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിലുള്ളത്. 13.11 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 5,488 പേർക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. സംസ്ഥാനങ്ങളിലെ സ്ഥിതി പ്രധാനമന്ത്രി വിലയിരുത്തും. വൈകിട്ട് നാലരയ്ക്കാണ് യോഗം. ഞായറാഴ്ച ഉന്നതതല യോഗം ചേർന്ന് പ്രധാനമന്ത്രി സാഹചര്യം വിലയിരുത്തിയിരുന്നു.

Related posts

കേരള അർബൻ ബാങ്കുകൾ ലക്ഷ്യമിട്ട്‌ കമ്പനികൾ ; വിപുലമായ ബിസിനസ്‌ ശൃംഖല കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാർ പിന്തുണ

Aswathi Kottiyoor

അഗ്നിപഥ് പ്രതിഷേധം വ്യാപിക്കുന്നു; തെലങ്കാനയില്‍ ഒരാള്‍ മരിച്ചു, 35 തീവണ്ടികള്‍ റദ്ദാക്കി.*

Aswathi Kottiyoor

സൗമ്യ സന്തോഷിന്റെ മൃതദേഹം ഡല്‍ഹിയിലെത്തിച്ചു……….

Aswathi Kottiyoor
WordPress Image Lightbox