പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കും. ഇക്കാര്യം ജനുവരി 15ന് ചേരുന്ന ജില്ലാ ആസൂത്രണ സമിതി യോഗം പ്രത്യേകം ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധികം വേണ്ടവരെ ജില്ലാ ദുരന്തനിവാരണ സമിതി വഴി നിയമിക്കും. ഇത് സംബന്ധിച്ച എച്ച് ആർ പ്ലാൻ തയ്യാറാക്കാൻ ഡി.എം ഒ യെ ചുമതലപ്പെടുത്തി. ജില്ലയിൽ ആവശ്യത്തിന് വാക്സിൻ കരുതൽശേഖരം ഉള്ളതായി ആർ സി എച്ച് ഓഫീസർ അറിയിച്ചു. വ്യാഴാഴ്ച മുതൽ സ്പോട്ട് ബൂസ്റ്റർ വാക്സിനേഷൻ നടത്തുമെന്നും അവർ പറഞ്ഞു. ബി പി എൽ പെൻഷൻ സംബന്ധിച്ച മുഴുവൻ വിവരങ്ങളും ഉടൻ അയക്കാൻ തഹസിൽദാർമാർക്ക് ജില്ലാ കലക്ടർ നിർദ്ദേശം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യ, മറ്റ് സമിതി അംഗങ്ങൾ എന്നിവരും യോഗത്തിൽ പങ്കെടുത്തു.