ഏലപ്പീടിക: ഏലപ്പീടികയിൽ കുരങ്ങുശല്യത്തിനു പുറമെ കാട്ടുപന്നിയും കൃഷിനശിപ്പിക്കുന്നു. ഓരോ ദിവസവും വന്യമൃഗശല്യം വർധിക്കുകയാണ്. ഞൊണ്ടിക്കൽ തോമസിന്റെ നിരവധി വിളകളാണ് കൂട്ടമായെത്തിയ കാട്ടുപന്നികളും കുരങ്ങുകളും നശിപ്പിച്ചത്. ഇതുവരെ 160 വാഴകൾ, ചേമ്പ്, കപ്പ തുടങ്ങിയവയാണ് കാട്ടുപന്നികൾ മാത്രം നശിപ്പിച്ചത്. നേരത്തെ മുതൽ പ്രദേശത്ത് കുരങ്ങുശല്യം വ്യാപകമായിരുന്നു.
ഇപ്പോൾ കാട്ടുപന്നികളും കൃഷി വിളകൾ നശിപ്പിക്കുകയാണെന്ന് തോമസ് പറഞ്ഞു. ഇദ്ദേഹവും മകനും ചേർന്ന് കൃഷി ചെയ്ത 1000 ത്തോളം നേന്ത്രവാഴകൾ കുരങ്ങുകൾ നശിപ്പിച്ചിരുന്നു. ഇതിന്റെ നഷ്ടപരിഹാരത്തിനായി അപേക്ഷകൾ പലതും നൽകിയിട്ടും ഫലമുണ്ടായിട്ടില്ല. വിള ഇൻഷ്വറൻസ് തുകയും ലഭിച്ചിട്ടില്ലെന്നും മകൻ അഭിലാഷ് പറഞ്ഞു.