24.5 C
Iritty, IN
October 5, 2024
  • Home
  • Delhi
  • കുത്തിവെപ്പുകേന്ദ്രങ്ങൾ: രാത്രി 10 വരെ പ്രവർത്തിക്കാം – കേന്ദ്രം
Delhi

കുത്തിവെപ്പുകേന്ദ്രങ്ങൾ: രാത്രി 10 വരെ പ്രവർത്തിക്കാം – കേന്ദ്രം


കുത്തിവെപ്പുകേന്ദ്രങ്ങളടെ പ്രവർത്തനത്തിന് സമയപരിധിയില്ലെന്ന് ആരോഗ്യമന്ത്രാലയം. അടിസ്ഥാന സൗകര്യങ്ങളുടെയും മനുഷ്യവിഭവശേഷിയുടയും ലഭ്യതയനുസരിച്ച് ദിവസവും രാത്രി 10 വരെ പ്രവർത്തിക്കാമെന്ന് അഡീഷണൽ സെക്രട്ടറി മനോഹർ അനാനി തിങ്കളാഴ്ച സംസ്ഥാനങ്ങൾക്കയച്ച കത്തിൽ പറയുന്നു.
കോവിഡ് കുത്തിവെപ്പുകേന്ദ്രങ്ങൾ ദിവസവും രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ മാത്രമേ പ്രവർത്തിക്കാൻ കഴിയൂവെന്ന ധാരണയുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ സമയപരിധി നിശ്ചയിച്ചിട്ടില്ല. വാക്സിൻ ലഭ്യതയനുസരിച്ചും കുത്തിവെപ്പിന്റെ ആവശ്യകതയനു സരിച്ചും സെൻററുകൾ പ്രവർത്തിക്കണം. തിരക്കുള്ള കേന്ദ്രങ്ങൾക്ക് കൂടുതൽ ആരോഗ്യപ്രവർത്തകരെ ഉൾപ്പെടുത്തി പത്തുമണിവരെ പ്രവർത്തിക്കാം. പൗരന്മാരുടെ സൗകര്യം പരമാവധി വർധിപ്പിക്കുന്ന തിനുള്ള ശ്രമങ്ങളാണ് കേന്ദ്രം ചെയ്യുന്നതെന്നും കത്തിൽ പറഞ്ഞു.

Related posts

സംവിധായകനും ഛായാഗ്രഹകനുമായ കെ വി ആനന്ദ് അന്തരിച്ചു…………

Aswathi Kottiyoor

രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വർധന 18 ദിവസത്തിന് ശേഷം………..

കേരളത്തിലടക്കം മൂന്ന് സംസ്ഥാനങ്ങളിൽ റെയ്ഡ്; 17 ലക്ഷം രൂപയിലധികം പിടിച്ചെടുത്തെന്ന് എൻഐഎ

Aswathi Kottiyoor
WordPress Image Lightbox