24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല; തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി
Kerala

സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല; തീരുമാനം അടുത്ത യോഗത്തിലേക്ക് മാറ്റി

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്കൂളുകള്‍ ഉടൻ അടയ്ക്കില്ല. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പുലർത്തും. നിലവിലുള്ള ക്ലാസ് രീതികൾ തുടരും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെ പങ്കെടുത്ത കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്കൂളുകള്‍ അടയ്ക്കുന്നതു സംബന്ധിച്ച തീരുമാനം അടുത്ത അവലോകനയോഗത്തിലേക്ക് മാറ്റി.

വാരാന്ത്യ, രാത്രികാല നിയന്ത്രണങ്ങൾ ഉടനുണ്ടാകില്ല. പൊതു, സ്വകാര്യ പരിപാടികളിൽ ആൾക്കൂട്ട നിയന്ത്രണം കൂടുതൽ കർശനമാക്കും. ഓഫിസുകളുടെ പ്രവർത്തനം പരമാവധി ഓൺലൈനാക്കാനും നിർദേശമുണ്ട്. വിവാഹ, മരണ ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി. രോഗനിരക്ക് ഉയരുകയാണെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും.

Related posts

പത്ത് ജില്ലകളിലെ 62 ഔട്ട് ലെറ്റുകളിൽ ‘ഛോട്ടു’ വിതരണം തുടങ്ങി

Aswathi Kottiyoor

സ്പിരിറ്റ് വില കുതിക്കുന്നു; മദ്യക്ഷാമം പരിഹരിക്കുമെന്ന് എക്‌സൈസ് മന്ത്രി

Aswathi Kottiyoor

വീണ്ടും കൂപ്പുകുത്തി രൂപ; മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലവാരത്തിൽ

Aswathi Kottiyoor
WordPress Image Lightbox